ഛണ്ഡിഗഡ്: ചോദ്യം ചെയ്യലിനിടെ ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് നെഞ്ചു വേദന. ഇതേത്തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീതിന്റെ വളര്‍ത്തുമകളെ ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ബുധനാഴ്ച പുലര്‍ച്ചെ വരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മൂന്ന് മണിവരെ അന്വേഷണ സംഘം മൊഴിയെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയതിന് പിന്നാലെയായിരുന്നു അറസ്റ്റുണ്ടായത്.

ഗൂര്‍മീതിന്റെ അറസ്റ്റോടെ ഹരിയാനയിലെ പഞ്ചഗുളയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കലാപങ്ങളുടെ ആസുത്രകയാണെന്നാണ് ഹണിപ്രീതെന്നാണ് പോലീസ് കരുതുന്നത്. ശിക്ഷ വിധിച്ച കോടതിക്ക് മുന്നിലും കലാപമുണ്ടാക്കുവാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പിന്നീട് ഒളിവില്‍ പോയ ഹണി കഴിഞ്ഞ ദിവസമാണ് സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ അഭിമുഖം നല്‍കിയത്.

Comments