
റിയാദ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മലയാളി ഒരു മാസമായി സൗദി അറേബ്യയിലെ ജയിലില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ് റിയാദ് മലസ് ജയിലില്‍ കഴിയുന്നത്.
സ്വന്തം ഫെയ്സ്ബുക്ക് ഐഡിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തെന്നതാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. എന്നാല്‍, ഇതു താന്‍ മനഃപൂര്‍വം ചെയ്തതല്ലെന്നാണ് ഇയാള്‍ പറയുന്നത്.
അതേസമയം, ഇയാളുടെ മൊബൈല്‍ ഫോണില്‍ സ്വന്തം ഫെയ്സ്ബുക്കില്നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തി . പൊതുജന പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും വൈകാതെ കേസ് കോടതിയില്‍ വിചാരണയ്ക്കെത്തുമെന്നുമാണ് ശിഫ പോലീസ് സ്റ്റേഷനില്‍നിന്ന് വിവരം ലഭിതെന്ന് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി. ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.
വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ഫെയ്സ്ബുക്ക് ഐഡി, ഇന്റര്‍നെറ്റ് കണക്ഷന്, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയാണ് ഇയാളെ പോലീസ് പിടികൂടിയത്. പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ സ്പോണ്സര്ക്ക് നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് സ്പോണ്‍സറോടൊപ്പമാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്.






