
ആലുവ: 85 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ദിലീപ് ജാമ്യം നേടിയപ്പോള്‍ തകര്‍ന്നത് പോലീസും പ്രോസിക്യൂഷനും. ശക്തമായ വാദങ്ങള്‍ ഉന്നയിച്ച് ജാമ്യത്തെ തടയാന്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും, രഹസ്യ മൊഴികള്‍ ശേഖരിക്കാനുണ്ടെന്നുമുളള വാദത്തെ കോടതി തള്ളി. ഇനി ദിലീപ് ജയിലില്‍ കഴിയേണ്ട സ്ഥിതിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ നടി ആക്രമിക്കപ്പെട്ട് 7 മാസവും ദിലീപിനെ അറസ്റ്റ് ചെയ്തിട്ട് 85 ദിവസവും പിന്നിട്ടിട്ടും ശാസ്ത്രീയമായ കുറ്റപത്രം സമര്പ്പിക്കാനാവാത്തതും പോലീസിനെ കുഴയ്ക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ബുധനാഴ്ച രാത്രി ആലുവ പോലീസ് €ബ്ബിലായിരുന്നു യോഗം. ഗൂഡാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തി. ഇനി പോലീസിന്റെ നീക്കം എല്ലാ തെളിവുകളോടെയും കുറ്റപത്രം സമര്‍പ്പിക്കുന്നതിനാണ്.






