
ബലൂചിസ്ഥാന്‍: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ആരാധനാലയത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. ജാല് മഗാസിയിലെ ആരാധനാലയത്തിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പള്ളിയില്‍ ഉറൂസ് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുവുമായെത്തിയ ആക്രമിയെ പോലീസ് തടയാന്‍ ശ്രമിച്ചുവെങ്കിലും പൊട്ടിത്തെറിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പ്രധാന നഗരത്തില്‍ നിന്ന് നാലു കീലോമീറ്റര്‍ മാറിയാണ് ആക്രമണം ഉണ്ടായ ആരാധനാലയം സ്ഥിതി ചെയ്തിരുന്നത്. ചാവേറാക്രമണം നടന്ന മേഖലയില്‍ പ്രാദേശിക ഭരണകൂടം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.






