
വാഷിംഗ്ടണ്‍: ദേശീയഗാനത്തിനിടെ താരങ്ങളുടെ മുട്ടുകുത്തി പ്രതിഷേധം.ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്ക്കാന് യുഎസ് നാഷണല്‍ ഫുട്ബോള്‍ ലീഗ് താരങ്ങളാണ് പ്രതിഷേധിച്ചത്.
ദേശീയഗാനത്തോട് താരങ്ങള്‍ അനാദരവ് കാണിച്ചതോടെ കളികാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് കളി കാണാതെ മടങ്ങി. ഇന്ത്യാന പോളിസ് കോള്‍ട്സിനെതിരെ കളിക്കാനാിറങ്ങിയ സാന്‍ഫ്രാന്‍സിസ്കോ 49 ടീമിലെ കളിക്കാരാണ് വൈസ് പ്രസിഡന്റിനെ സാക്ഷിയാക്കി പ്രതിഷേധിച്ചത്.
അമേരിക്കയിലെ വര്‍ണ്ണവിവേചനത്തിനും, പോലീസ് അതിക്രമങ്ങള്‍ക്കുമെതിരെയാണ് താരങ്ങള്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. അമേരിക്കന്‍ ഫുട്ബോള്‍ താരമായ കോളിന് കോപ്പര്‍ നിക്കാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. പിന്നാലെ താരങ്ങള്‍ ഒന്നാകെ പ്രതിഷേധം ഏറ്റെടുക്കുകയായിരുന്നു.






