
കൊച്ചി : പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രവര്‍ത്തനാനുമതി നല്‍കിയത്.
കഴിഞ്ഞ മേയ് 16 ന് അനുമതി നല്കുമ്പോള് നിഷ്കര്‍ഷിച്ച വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടായിരുന്നു. കോടതി നിര്‍ദേശിച്ച പ്രകാരം പരിശോധന നടത്തുകയും ചില പോരായ്മകള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്.






