
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിയോടെ തുടങ്ങിയ പോളിംഗില്‍ വോട്ടു ചെയ്യാന്‍ ബൂത്തുകളില്‍ നീണ്ട നിരയാണ്. 1,70,000 പേരാണ് സമ്മതിദാനം വിനിയോഗിക്കാനെത്തുന്നത്. പൂര്‍ണ്ണമായും വിവിപാറ്റ് മെഷീന് സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പാണ് വേങ്ങരയില്‍ നടക്കുന്നത്. ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
ആറു പഞ്ചായത്തുകളിലായി 87,750 പുരുഷന്മാരും 82,259 സ്ത്രീകളും ഉള്‍പ്പെടെ 1,70,009 വോട്ടര്‍മാരാണ് ഇന്നു വിധിയെഴുതുന്നത്. രാവിലെ ഏഴു മുതല്‍ െവെകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 90 സ്ഥലങ്ങളിലായി 165 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 15 ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് വോട്ടെണ്ണല്‍. അഡ്വ. കെ.എന്‍.എ. ഖാദര്‍ (മുസ്ലിം ലീഗ്), കെ.ജനചന്ദ്രന് (ബി.ജെ.പി), അഡ്വ. പി.പി. ബഷീര്‍ (സി.പി.എം.), അഡ്വ. കെ.സി. നസീര്‍ (എസ്.ഡി.പി.ഐ) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
പ്രവാസികള്‍ ഏറെയുള്ള ഇവിടെ വോട്ട് ചെയ്യാന്‍ മാത്രമായി ജന്മനാട്ടിലേക്ക് മടങ്ങിയെത്തിവരും ഏശറയാണ്. വോട്ടര്‍മാര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ 165 ബൂത്തുകളാണ് സജ്ജമായിട്ടുള്ളത്. രാവിലെ തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടര്‍മാരെ കാത്ത് പൂര്‍ണ്ണ സജ്ജമായി ഒരുങ്ങിയിരുന്നു. സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫും അടിയൊഴുക്കുകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് എല്‍ഡിഎഫും ശക്തമായ മത്സരം കാഴ്ച വെയ്ക്കാന്‍ ബിജെപിയും വന്‍ പ്രചരണമാണ് നടത്തിയത്.






