
ചണ്ഡിഗഡ്: ബലാത്സംഗകേസില്‍ തടവില്‍ കഴിയുന്ന ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രിയും, മനസാക്ഷി സൂക്ഷിപ്പുകാരിയുമായ ഹണിപ്രീത് ഇന്സാന് ചോദ്യം ചെയ്യലില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍.
പ്രത്യേക അന്വേഷണം സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് പഞ്ചകുള കലാപത്തിന്റെ ബുദ്ധികേന്ദ്രം താന്‍ തന്നെയാണെന്ന് വെളിപ്പെടുത്തിയത്. ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധി വന്നതിനു തൊട്ടു പിന്നാലെ ായിരുന്നു 38 പേരുടെ ജീവന് അപഹരിച്ച പഞ്ചകുള കലാപം അരങ്ങേറിയത്.
എവിടെയൊക്കെയാണ് അക്രമം നടത്തേണ്ടത് എന്നത് ഉള്‍പ്പെടെ പഞ്ചകുളയുടെ മാപ്പ് തയാറാക്കി. കലാപത്തിനായി ദേരാ അധികൃതരുടെ എല്ലാ സഹായം നല്‍കുകയും അതിനായി ദേരാ ഫണ്ട് പ്രത്യേകം മാറ്റിവെയ്ക്കുകയും ചെയ്തുവെന്നും ഹണീപ്രീത് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കലാപത്തെ സംബന്ധിച്ച എല്ലാ നിര്‍ണായക വിവരങ്ങളും ഹണീപ്രീതിന്റെ ലാപ്ടോപ്പിലുണ്ടെന്നും അത് എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ആഗസ്റ്റ് 25 നു നടന്ന കലാപത്തിനായി എട്ടു ദിവസങ്ങള്‍ക്ക്മുമ്പ് അതായത് ആഗസ്റ്റ് 17 നു പഴുതടച്ച രൂപരേഖ തയാറാക്കിയതായും ഹണീപ്രീത് വെളിപ്പെടുത്തിയിട്ടുണ്ട്.






