
ന്യൂയോര്‍ക്ക് : വാനാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയെന്ന് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്താണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്നും വിവിധ സൈബര്‍ ടൂളുകള്‍ ഹാക്ക് ചെയ്തെടുത്തതാണ് ഉത്തരകൊറിയ വാനാക്രൈയ്ക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിലാണ് ബ്രാഡ് സ്മിത്ത് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.
സ്റ്റേറ്റ് സ്പോണ്‍സേഡ് സൈബര്‍ അറ്റാക്കുകള്‍ വര്‍ധിക്കുകയാണ്. ജനങ്ങളുടെ സ്വത്ത്, രാജ്യസുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനായി ലോകരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് പുതിയ ഡിജിറ്റല്‍ നയത്തിന് രൂപം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മേയിലുണ്ടായ വാനാെ്രെക സൈബര്‍ ആക്രമണത്തില്‍ 150 രാജ്യങ്ങളിലായി രണ്ടുലക്ഷത്തിലേറെ കംപ്യൂട്ടറുകളാണ് ഹാക്കിംഗിന് ഇരയായിരുന്നത്.






