
കൊച്ചി: ജനജാഗ്രതാ യാത്രയ്ക്കിടെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കയറിയ മിനി കൂപ്പര്‍ കാറിന്റെ പുതുച്ചേരി രജിസ്ട്രേഷനു പിന്നിലെ നികുതി വെട്ടിപ്പ് വെളിപ്പെട്ടതിനു പിന്നാലെ നടി അമലാ പോളും സമാനമായ ആരോപണത്തില്‍. അമലയുടെ മെഴ്സിഡസ് ബെന്‍സ് കാര്‍ പോണ്ടിച്ചേരിയിലെ ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ പേരിലാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ തനിക്ക് അമലയെ അറിയില്ലെന്നു വിദ്യാര്‍ഥി പറഞ്ഞെന്ന വിവരമാണു പുറത്തുവരുന്നത്.
അമല പോളിന്റെ പ്രതികരണം അറിവായിട്ടില്ല. വാഹനം പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ നടി 20 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചതായാണു സൂചന. ഈ കുറ്റത്തിന് ഏഴു വര്‍ഷം തടവുശിക്ഷ വരെ ലഭിക്കാം. ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം കേരളത്തില്‍ ഉപയോഗിക്കുന്നവര്‍ ഒരു വര്‍ഷത്തിനകം രജിസ്ട്രേഷന് ഉടമയുടെ പേരിലേക്കു മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണമെന്നാണു ചട്ടം.
ഒരു വര്‍ഷം വരെ വാഹനമോടിക്കാന്‍ 1500 രൂപയുടെ താല്‍ക്കാലിക രജിസ്ട്രേഷന് മതിയാകും. രജിസ്ട്രേഷന് മാറ്റാതെയോ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി നേടാതെയോ ഇത്തരം വാഹനം നിരത്തിലെത്തിയാല്‍ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും വ്യവസ്ഥയുണ്ട്.
കോഴിക്കോട് കൊടുവള്ളിയില്‍ സിപി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കയറിയ കാര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായ കാരാട്ട് െഫെസലിന്റേതാണെന്ന വിവരമാണ് ആദ്യം വിവാദമായത്. അതിനു പിന്നാലെയാണ് പുതുച്ചേരിയില്‍ വ്യാജവിലാസത്തിലാണു വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും നികുതി വെട്ടിപ്പായിരുന്നു ലക്ഷ്യമെന്നും വ്യക്തമായത്. ഈ കാറിന് നിയമാനുസൃത റോഡ് നികുതി ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു.






