കൊച്ചി: ദിലീപിനൊപ്പം കമ്മാരസംഭവം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് കേരളത്തിലേക്ക്. കമ്മാര സംഭവത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ദിലീപ് അറസ്റ്റിലാകുന്നത്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്ത് വന്ന ദിലീപ് ഇനി അഭിനയിക്കാന്‍ പോകുന്നതും ചിത്രത്തിന്റെ ബാക്കി ഭാഗങ്ങളാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് അഭിനയിക്കുന്നത്.
അതേസമയം സഹപ്രവര്‍ത്തകയെ ആക്രമിച്ച കേസില്‍ പ്രതിയായ നായകനൊപ്പം അഭിനയിക്കരുതെന്ന് സിദ്ധാര്‍ത്ഥിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഈ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് താരം കേരളത്തില്‍ എത്തുന്നത്. മലയാറ്റൂരിലാണ് സിനിമയുടെ ചിത്രീകരണം. ഇരുപത് ദിവസത്തോളം കാട്ടിനുള്ളില്‍ ചിത്രീകരണമുണ്ട്. കമ്മാര സംഭവത്തിന്റെ തേനിയിലെ ലൊക്കേഷനില്‍ നിന്നുമാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇതിന് ശേഷമാണ് നാടകീയമായ അറസ്റ്റുണ്ടായത്.
ഇതോടെ സിനിമയുടെ ചിത്രീകരണം പ്രതിസന്ധിയിലായി. പരസ്യചിത്ര സംവിധായകനായ രതീഷ് അമ്പാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കമ്മാരസംഭവം. ശ്രീഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നമിത പ്രമോദ് ആണ് നായിക. 20 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്.






