
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മലയാളികള്‍ക്ക് പ്രിയങ്കരനാണ്. ഇപ്പോള്‍ ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രങ്ങളാണ് വൈറലാവുന്നത്.
ഇരുവരുടെയും ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും പുതിയ ഒരു ചിത്രവുമാണ് ശാന്തി പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
മോഹന്‍ലാലിന്റെ സന്തത സഹചാരിയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ ഡ്രൈവറായി എത്തി പിന്നീട് നിര്‍മ്മാതാവായി വളര്‍ന്ന ആന്റണി നടനും മോഹന്‍ലാലിന്റെ ബിസിനസ് പാര്‍ട്ണറും സുഹൃത്തും ഒക്കെയാണ്.






