
ന്യൂഡല്‍ഹി: ഭരണം മൂന്ന് വര്‍ഷമായിട്ടും ബിജെപി സര്‍ക്കാര്‍ ജയിലില്‍ അടച്ച ഒരു കള്ളപ്പണക്കാരന്റെയെങ്കിലും പേരു പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാഹുല്‍ഗാന്ധിയുടെ വെല്ലുവിളി. അധികാരത്തില്‍ എത്തിയിട്ട് മൂന്ന് വര്‍ഷമായില്ലേ എത്ര സ്വിസ് അക്കൗണ്ട് ഹോള്‍ഡേഴ്സ് ജയിലിലുണ്ടെന്ന് രാഹുല്‍ മോഡിയോട് ചോദിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ചൂടു പിടുപ്പിച്ച് ബറൂച്ചില്‍ നടത്തിയ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
എല്ലാപണവും കള്ളപ്പണമല്ലെന്ന് മോഡിക്ക് അറിയില്ലെന്നും ഒളിപ്പിച്ചു വെച്ചിരിക്കുന്നതാണ് കള്ളപ്പണമെന്നും സ്വിസ്ബാങ്ക് അക്കൗണ്ടിനെക്കുറിച്ചും കള്ളപ്പണത്തെക്കുറിച്ചും വാതോരാതെ സംസാരിച്ച മോഡിക്ക് ഇപ്പോള്‍ എന്തു പറയാനുണ്ടെന്നും ചോദിച്ചു. നരേന്ദ്ര മോഡി ജയിലിലടച്ച ഏക കള്ളപ്പണക്കാരന് വിജയ് മല്യ ലണ്ടനില്‍ അടിച്ചു പൊളിക്കുകയാണ്. മോഡി എന്താണ് ചെയ്തതെന്നും. കള്ളപ്പണം തിരിച്ചു കൊണ്ടുവരാന്‍ മോഡി എന്തു ചെയ്തെന്നും ചോദിച്ചു.
ടാറ്റാ നാനോ പോലെയുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കോടികള്‍ വായ്പ നല്കുമ്പോള് ഗുജറാത്തില്‍ കര്‍ഷകര്‍ ദുരിതം പേറുകയാണ്. നാനോയ്ക്ക വേണ്ടി കുറഞ്ഞ പലിശയില്‍ കൊടുത്ത ലോണ്‍ തുകയും ഭൂമിയും ഉണ്ടെങ്കില്‍ കര്‍ഷകരുടെ കടവും എഴുതിത്തള്ളാനാകുമായിരുന്നു. അവരുടെ ലോണും എഴുതിത്തള്ളണം. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന് ദിവസ യാത്രയ്ക്കായാണ് രാഹുല്‍ എത്തിയത്. ബറൂച്ച്, സൂററ്റ്, താപി ജില്ലകളിലെ മണ്ഡലങ്ങളാണ് സന്ദര്‍ശിക്കുന്നത്. അതേസമയം പ്രധാനമന്ത്രി മോഡി നാളെ ബിജെപിയ്ക്കായി പ്രചരണം തുടങ്ങും.






