
ന്യുഡല്‍ഹി: രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ടെ ക്രിമിനല്‍ കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കുന്നതില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി. കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കാനാണ് കോടതി നീക്കം. ആറാഴ്ചയ്ക്കുള്ള ഇതിനുള്ള പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രസകര്ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റേയാണ് നിര്‍ദേശം.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പും എട്ട് സംസ്ഥാന നിമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എടുത്ത 1581 ക്രിമിനല്‍ കേസുകളില്‍ എത്ര കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കിയെന്ന് അറിയിക്കാനും കേന്ദ്രത്തോട് നിര്‍ദേശിച്ചു. എത്ര പേര് ശിക്ഷിക്കപ്പെട്ടു. എത്ര പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്നും അറിയിക്കണം. നിലവില്‍ എം.പിയോ എം.എല്‍.എയോ ആയിരുക്കുന്നവര് നേരിടുന്ന കേസുകളുടെ അവസ്ഥയും കോടതി ആരാഞ്ഞു. ഇത്തരം കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് 2014ല്‍ സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. ഹര്‍ജി ഡിസംബര്‍ 13ന് വീണ്ടും പരിഗണിക്കും.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയകാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും ഇവര്‍ക്കെതിരായ കേസുകളില്‍ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും കാണിച്ച് അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയത്. ഹര്‍ജിയോട് യോജിച്ച കേന്ദ്രസര്‍ക്കാര്‍, ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും അറിയിച്ചു. വിലക്ക് ഏര്‍പ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിയമ കമ്മീഷന്റെയും ശിപാര്‍ശകളും സര്‍ക്കാര്‍ പരിഗണനയിലാണ്.
നിലവില്‍ ക്രിമിനല്‍ കേസുകളില്‍ രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷിക്ക%െ്പടുന്നവര്ക്ക് ആറു വര്‍ഷത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരുക്കുന്നത്. ഇത് ആജീവനാന്ത വിലക്ക് ആയി ഉയര്‍ത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.






