
കൊച്ചി: ഭൂമിയിടപാടുകാരന്‍ രാജീവിന്റെ കൊലപാതകത്തില്‍ പ്രമുഖ അഭിഭാഷകന് സി.പി ഉദയഭാനുവിനെതിരെ എട്ട് തെളിവുകള്‍. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കുന്ന എട്ട് തെളിവുകളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കുന്നതിന് നടത്തിയ കൊട്ടേഷന്‍ ആക്രമണമാണ് രാജീവിന്റെ മരണത്തില്‍ കലാശിച്ചത്. പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 29ന് രാവിലെയാണ് രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കേസില്‍ ഉദയഭാനുവിനെ കുരുക്കുന്ന തെളിവുകള്‍ ഇവയാണ്, ഉദയഭാനു തന്നെ കൊല്ലുണെന്ന് ചൂണ്ടിക്കാട്ടി രാജീവ്, മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. പോലീസ് സുരക്ഷ ആവശ്യപ്പെട്ട് രാജീവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. രാജീവ് അവശനിലയിലാണ് പെട്ടന്ന് ചെന്നാല്‍ രക്ഷിക്കാം എന്ന് ഉദയഭാനു ചാലക്കുടി ഡി.വൈ.എസ്.പിയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഇത് രജീവ് കൊല്ലപ്പെട്ടതിന് ശേഷമാണെന്ന് പിന്നീട് വ്യക്തമായിരുന്നു.
രാജീവിനെ മര്‍ദ്ദിച്ച് പണം വാങ്ങി നല്കാന് ചാലക്കുടി ഡി.വൈ.എസ്.പിയോട് ഉദയഭാനു ആവശ്യപ്പെട്ടിരുന്നു. ഉദയഭാനുവും മറ്റ് പ്രതികളുമായുള്ള ഫോണ്‍ വിളികള്‍. പാട്ടഭൂമി ഉടമയുടെ മൊഴി. രാജീവുമായുള്ള ഭൂമി ഇടപാട് രേഖകളും അവയിലെ പൊരുത്തക്കേടുകളും. കൊലപാതകത്തിന് ശേഷം ഉദയഭാനുവും മറ്റ് പ്രതികളും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നത്.






