ചെന്നെ: തമിഴ്‌നാട് പ്രതിപക്ഷനേതാവ് ഉദയനിധി അറസ്റ്റില്‍. തഞ്ചാവൂര്‍ പോലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. ടിവികെ യുടെ വനിതാവിഭാഗത്തിന്റെ പരാതിയിലാണ് നടപടി. തൃഷയ്ക്ക് എതിരായ അശ്‌ളീലപരാമര്‍ശത്തിന്റെ പേരിലാണ് തമിഴ്‌നാട് പിടിയിലായത്. പ്രിതഷേധവുമായി എത്തിയ ഡി.എം.കെ. പ്രവര്‍ത്തകരെ പോലീസ് തടയുകയും എത്തി.
ഉദയനിധിയുടെ ചെന്നൈയിലെ വീടിന് മുന്നില്‍ പോലീസും ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ വലിയ സംഘര്‍ഷമാണ് ഉണ്ടായിരിക്കുന്നത്. ഉദയാനിധിയെ കയറ്റിയ വാഹനം തടഞ്ഞുകൊണ്ട് ഡിഎംകെ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇതിനെതിരേ ഉദയാനിധി മുന്‍കൂര്‍ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
തൃഷയെ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശം കാവേരിനദിയെക്കുറിച്ചാണെന്നും ഉദയാനിധി വ്യക്തമാക്കി. എന്നാല്‍ സമൂഹത്തിന്റെ നാനാമുഖത്ത് നിന്നും ഉദയാനിധിക്കെതിരേ വിമര്‍ശനം ഉയര്‍ന്നു. വിവാദം ബിജെപി ഏറ്റെടുക്കുകയും ഉദയാനിധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സാമൂഹ്യമാധ്യമങ്ങളില്‍ എത്തുകയും ചെയ്തിരുന്നു. വിവിധ സിനിമാ സംഘടനകളും പ്രതിഷേധം നടത്തിയിരുന്നു.
പ്രസംഗത്തില്‍ കാവേരിപ്രശ്‌നത്തില്‍ മുഖ്യമന്ത്രി വിജയ് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് പരാമര്‍ശിക്കെ വേദിയില്‍ നിന്നും തൃഷ...തൃഷ എന്ന് ആള്‍ക്കാര്‍ വിളിച്ചു പറഞ്ഞതോടെയായിരുന്നു ഉദയാനിധിയുടെ അശ്‌ളീലവും ദ്വയാര്‍ത്ഥവുമായ പ്രയോഗം പ്രതിപക്ഷ നേതാവില്‍ നിന്നും ഉണ്ടായത്. ടിവികെയുടെ വനിതാവിഭാഗം പിന്നാലെ വലിയ പ്രതിഷേധവുമായി എത്തുകയായിരുന്നു.
അറസ്റ്റ് തമാശയെന്ന് പ്രതികരിച്ച ഉദയാനിധി സംഭവത്തെ നിയമപരമായി നേരിടുമെന്ന് പ്രതികരിച്ചിരിക്കുകയാണ്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പായി അറസ്റ്റ് ചെയ്യാനാണ് നീക്കം. ഉദയാനിധിക്കെതിരേ കര്‍ശനമായ നടപടി പാടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം മറികടന്നായിരുന്നു തഞ്ചാവൂര്‍ പോലീസിന്റെ നീക്കം.

Comments