ചെന്നൈ: നടി തൃഷയ്ക്ക് എതിരേ അശ്‌ളീലപരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ തമിഴ്‌നാട് പ്രതിപക്ഷനേതാവ് ഉദയാനിധി സ്്റ്റാലിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. പാര്‍ലമെന്റ് കവാടത്തില്‍ ഡിഎംകെ എംപി.മാര്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഡിഎംകെ.
തമിഴ്‌നാട് പോലീസ് ഉദയാനിധിക്കെതിരേ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കലാപാഹ്വാനം, വംശീയാധിക്ഷേപം, വ്യക്തി അധിക്ഷേപം, സ്ത്രീത്വത്തിന് നേരെയുള്ള അപമാനം, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഉദയാനിധിക്കെതിരേ ചുമത്തിയിരിക്കുന്നത്. തഞ്ചാവൂര്‍ പോലീസാണ് കേസെടുത്ത് ഉദയാനിധിയെ കൊണ്ടുപോയത്. തഞ്ചാവൂരിലേക്കാണ് കൊണ്ടുപോയത്. വിവാദ പരാമര്‍ശം വന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ ഉദയാനിധിയെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
പോലീസ് അകമ്പടിയോടെ കൊണ്ടുപോകുമ്പോള്‍ പുഞ്ചിരിക്കുന്ന മുഖത്തോടെ കാണപ്പെട്ട ഉദയനിധി, ഈ അറസ്റ്റ് ഒരു 'തമാശ'യായി തോന്നുന്നുവെന്നും ഇതിനെ 'നിയമപരമായി നേരിടുമെന്നും' മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിനെ രാഷ്ട്രീയ പ്രതികാരമെന്ന് വിശേഷിപ്പിച്ച ഡി.എം.കെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 'ആര്‍ക്കുമെതിരെയും ഒന്നും പറഞ്ഞിട്ടില്ല. ഉദയനിധി, വിജയിയുടെ പരാജയങ്ങള്‍ എണ്ണിപ്പറയുക മാത്രമാണ് ചെയ്തത്. പ്രസംഗത്തില്‍ അപമാനകരമായി ഒന്നുമില്ല. അദ്ദേഹം തൃഷയുടെ പേര് പോലും പറഞ്ഞിട്ടില്ല,' ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവന്‍ വ്യക്തമാക്കി.
എന്നാല്‍, രാഷ്ട്രീയ പ്രതികാരമെന്ന ആരോപണം ടി.വി.കെ നേതാവ് അമേരിക്കൈ നാരായണന്‍ തള്ളി. 'മുഖ്യമന്ത്രി വിജയിക്കോ ടി.വി.കെയ്‌ക്കോ എതിരായി സംസാരിച്ചതിനല്ല ഉദയനിധിയെ അറസ്റ്റ് ചെയ്തത്, മറിച്ച് ഒരു സ്ത്രീയെ അധിക്ഷേപിച്ചതിനാണ്,' എന്‍.ഡി.ടി.വിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഉദയനിധിയെ പരിഹസിച്ച ടി.വി.കെ നേതാവ്, പേര് 'വള്‍ഗര്‍-നിധി' എന്ന് മാറ്റണമെന്നും കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച തഞ്ചാവൂരില്‍ കാവേരി തര്‍ക്കവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കവെ, തമിഴ്നാടിന് കാവേരി വെള്ളത്തിന്റെ ഒരു തുള്ളി പോലും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ മുഖ്യമന്ത്രി ജോസഫ് വിജയ് യാതൊരു ആശങ്കയുമില്ലാതെ കഴിയുകയാണെന്നും ഉദയനിധി ആരോപിച്ചിരുന്നു. എന്നാല്‍ സദസ്സില്‍ ഉണ്ടായിരുന്ന ആരോ 'തൃഷ, തൃഷ' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെ യോഗം വിവാദത്തിരിവിലേക്ക് കടന്നു. പ്രസംഗം അല്പസമയം നിര്‍ത്തിവെച്ച്, ചിരിച്ചുകൊണ്ട് ഉദയനിധി നടത്തിയ പ്രതികരണം അശ്ലീല ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ ഉള്ളതായിരുന്നു.
പരാമര്‍ശത്തെ അപലപിച്ച ടി.വി.കെ, ഡി.എം.കെ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് കത്തയച്ചു. കൂടാതെ ഉദയനിധിക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. 'പ്രക്ഷോഭത്തിനിടെ കാണികള്‍ ഉന്നയിച്ച മുദ്രാവാക്യത്തിന് മറുപടിയായി, പ്രമുഖയായ ഒരു സ്ത്രീ വ്യക്തിത്വത്തെ ലക്ഷ്യമിട്ട് ഉദയനിധി സ്റ്റാലിന്‍ അശ്ലീലവും ഇരട്ടപ്പൊരുളുള്ളതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു,' വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ടി.വി.കെ ചൂണ്ടിക്കാണിച്ചു.
'രാഷ്ട്രീയ പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഇത്തരം ഭാഷാപ്രയോഗങ്ങള്‍ പൊതുയിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാധിക്ഷേപ ങ്ങളെയും അധിക്ഷേപങ്ങളെയും സ്വാഭാവികവല്‍ക്കരിക്കാന്‍ ഇടയാക്കും,' പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ആദ്യം, രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിജയ് 'തൃഷയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങണം' എന്ന് തമിഴ്നാട് ബി.ജെ.പി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പരാമര്‍ശിച്ചിരുന്നു. അന്ന് തൃഷയുടെ അഭിഭാഷക സംഘം ഇതിനെതിരെ നിയമപരമായി പ്രതികരിച്ചിരുന്നു.

Comments