More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നയതന്ത്രപരമായി ഒറ്റപ്പെടില്ല, ഇന്ത്യയുണ്ട്; ‘നരേന്ദ്ര’നുമായുള്ള ബന്ധത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

Authored by Web Desk | Last updated: 04 Aug 2026, 11:57 AM | 2 min read

Print

ഇന്ത്യയുമായുള്ള ബന്ധത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. രാജ്യം നയതന്ത്രപരമായി ഒറ്റപ്പെട്ടു എന്ന വാദങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, ഇന്ത്യയിൽ നിന്ന് തനിക്ക് ലഭിക്കുന്ന പിന്തുണ എടുത്തുപറഞ്ഞു.

നയതന്ത്രപരമായി ഒറ്റപ്പെടില്ല, ഇന്ത്യയുണ്ട്; ‘നരേന്ദ്ര’നുമായുള്ള ബന്ധത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി
ടെൽ അവീവ്: ഇന്ത്യയുമായുള്ള ബന്ധത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. രാജ്യം നയതന്ത്രപരമായി ഒറ്റപ്പെട്ടു എന്ന വാദങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, ഇന്ത്യയിൽ നിന്ന് തനിക്ക് ലഭിക്കുന്ന പിന്തുണ എടുത്തുപറഞ്ഞു.

"നമ്മൾ കൂടുതൽ സഖ്യകക്ഷികളെ വളർത്തിയെടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് എന്റെ സുഹൃത്തായ, ഞങ്ങളുടെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളായ നരേന്ദ്രനുമായുള്ള, ഇന്ത്യയുമായുള്ള ബന്ധത്തിനായി ഞാൻ വലിയ നിക്ഷേപം നടത്തുന്നത്," അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിന് കൂടുതൽ സഖ്യകക്ഷികളെ ആവശ്യമുണ്ടെന്നും അതേ ഉദ്ദേശ്യത്തോടെയാണ് താൻ ഇന്ത്യയുമായി ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന് അമേരിക്ക മാത്രമാണ് ശക്തമായ സഖ്യകക്ഷിയെന്ന് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രസ്താവിച്ച് ദിവസങ്ങൾക്ക് ശേഷമാണ് നെതന്യാഹുവിന്റെ ഈ പരാമർശം.

ഇന്ത്യയിലെ പിന്തുണയെക്കുറിച്ച് സംസാരിച്ച നെതന്യാഹു, നിലവിലുള്ള ഇറാൻ സംഘർഷങ്ങളുടെയും മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ഇസ്രായേലിന്റെ ആഗോള പങ്കാളിത്തങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ഇത് പറഞ്ഞത്. "ഇസ്രായേൽ ഒറ്റപ്പെട്ടതാണെന്ന് അവർ പറയുന്നു. എന്നാൽ ഇസ്രായേലിനും എനിക്കും വ്യക്തിപരമായി ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന പിന്തുണ അവിശ്വസനീയമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. അഭിമുഖത്തിലെ അദ്ദേഹത്തിന്റെ പരാമർശങ്ങളും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

ഇസ്രായേൽ-ഇന്ത്യ ബന്ധവും സംബന്ധിച്ച് നെതന്യാഹു ഇന്ത്യയിൽ നിന്നുള്ള പിന്തുണയെ പ്രശംസിക്കുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ മാസം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ഇന്ത്യയിൽ ഇസ്രായേലിന് "വലിയ" പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. "ഞങ്ങൾക്ക് മറ്റ് ചില സുഹൃത്തുക്കളുണ്ട്, 1.4 ബിലുൺ ജനസംഖ്യയുള്ള ഇന്ത്യ പോലെയുള്ള ഒരു ചെറിയ രാജ്യം- നിങ്ങൾക്ക് അറിയാമല്ലോ, അവിടെ ഞങ്ങൾക്ക് വലിയ പിന്തുണയുണ്ട്," നെതന്യാഹു തമാശ രൂപേണ, എന്നാൽ അഭിമാനത്തോടെ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇന്ത്യയിൽ നിന്ന് തനിക്ക് വൻ പിന്തുണ ലഭിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. അമേരിക്ക മാത്രമാണ് ഇസ്രായേലിന്റെ ശക്തമായ സഖ്യകക്ഷിയെന്ന ജെ.ഡി. വാൻസിന്റെ അവകാശവാദത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.

ഇന്ത്യയും ഇസ്രായേലും വർഷങ്ങളായി അടുത്ത ബന്ധം പുലർത്തിവരുന്നുണ്ട്. പ്രധാനമന്ത്രി മോദിയും നെതന്യാഹുവും തമ്മിൽ വളരെ ഊഷ്മളമായ വ്യക്തിബന്ധവുമാണുള്ളത്. ഈ വർഷം ആദ്യം, ഇസ്രായേൽ പ്രധാനമന്ത്രി മോദിയെ "വ്യക്തിപരമായ സുഹൃത്ത്" എന്ന് വിശേഷിപ്പിക്കുകയും ഇന്ത്യയെ ഒരു "ആഗോള ശക്തി" എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. ഇന്ത്യ പൂർണ്ണ ബോധ്യത്തോടെയും ദൃഢനിശ്ചയത്തോടെയും ഇസ്രായേലിനൊപ്പം നിലകൊള്ളുമെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.


Tags

  • prime minister narendra modi
  • benchamin nethanyahu

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുന്നറിയിപ്പില്ലാതെ വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്; സുരക്ഷാ പരിശോധനയെന്ന് മെറ്റ

മുന്നറിയിപ്പില്ലാതെ വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്; സുരക്ഷാ പരിശോധനയെന്ന് മെറ്റ

വാടകക്കാരനായി എത്തി മുളകുപൊടിയെറിഞ്ഞ് കവർച്ച; 12 പവൻ കവർന്ന പ്രതി പിടിയിൽ

വാടകക്കാരനായി എത്തി മുളകുപൊടിയെറിഞ്ഞ് കവർച്ച; 12 പവൻ കവർന്ന പ്രതി പിടിയിൽ

കലാപാഹ്വാനം, വംശീയത, സ്ത്രീകളെ അപമാനിക്കല്‍ ; ഉദയനിധിക്കെതിരേ ചുമത്തിയത് ഗുരുതരവകുപ്പുകള്‍

കലാപാഹ്വാനം, വംശീയത, സ്ത്രീകളെ അപമാനിക്കല്‍ ; ഉദയനിധിക്കെതിരേ ചുമത്തിയത് ഗുരുതരവകുപ്പുകള്‍

നടി തൃഷയ്ക്ക് എതിരേ ദ്വയാര്‍ത്ഥ പ്രയോഗം ;  ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

നടി തൃഷയ്ക്ക് എതിരേ ദ്വയാര്‍ത്ഥ പ്രയോഗം ; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

സ്വർണവില കുറഞ്ഞു; പവന് 160 രൂപയുടെ ഇടിവ്, വില 1.05 ലക്ഷത്തിന് മുകളിൽ

സ്വർണവില കുറഞ്ഞു; പവന് 160 രൂപയുടെ ഇടിവ്, വില 1.05 ലക്ഷത്തിന് മുകളിൽ

ദിപ്കെയെ ഉടൻ അറസ്റ്റുചെയ്യണം; സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം

ദിപ്കെയെ ഉടൻ അറസ്റ്റുചെയ്യണം; സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം

Comments