
മഥുര: റഷ്യന്‍ യുവതിയെ ബലാത്സംഗം ചെയ്ത ബാങ്ക് മാനേജര്‍ പിടിയില്‍. യൂകോ ബാങ്കിന്റെ വൃന്ദാവന്‍ ശാഖയുടെ മാനേജരായ മഹേന്ദ്ര പ്രസാദ് സിംഗ് ആണ് പിടിയിലായത്. റഷ്യന്‍ യുവതി ഇന്ത്യയില്‍ എത്തിയ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മാനേജര്‍ ഇവരെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഫെയ്സ്ബുക്ക് സൗഹൃദം ഉപയോഗിച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് ഇരയായ ഇരുപതുകാരി പറഞ്ഞു.
മഹേന്ദ്ര സിംഗ് എന്നെ പീഡിപ്പിച്ചു. അയാള്‍ക്ക് പല സ്ത്രീകളുമായും ബന്ധമുണ്ട്. വൃന്ദാവനില്‍ വച്ചാണ് മഹേന്ദ്ര സിംഗിനെ കണ്ടുമുട്ടിയതെന്നും യുവതി പറഞ്ഞു. സൗഹൃദം നടിച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് മഹേന്ദ്ര സിംഗ് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിക്കാരിയായ യുവതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് യുവതിയും മഹേന്ദ്ര സിംഗും ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടത്.
തുടര്‍ന്ന് ചാറ്റിംഗിലൂടെ ഇയാള്‍ യുവതിയുമായി സൗഹൃദം ശക്തമാക്കി. സൗഹൃദം ശക്തമായതോടെ ഇയാള്‍ യുവതിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇയാളുടെ ക്ഷണം സ്വീകരിച്ചാണ് റഷ്യന്‍ യുവതി ഇന്ത്യയില്‍ എത്തിയത്. സെപ്റ്റംബര്‍ 17നാണ് യുവതി ഇന്ത്യയില്‍ എത്തിയത്. സെപ്റ്റംബര്‍ 22ന് ആളൊഴിഞ്ഞ ഒരു വീട്ടിലെത്തി പീഡിപ്പിച്ചു. അന്ന് മുതല്‍ യുവതിയെ ഇയാള്‍ പീഡിപ്പിച്ച് വരികയായിരുന്നു.







Comments