
സെന്റ് മോറിറ്റ്സ് (സ്വിറ്റ്സര്‍ലന്‍ഡ്) : ആറരലക്ഷം രൂപ(10,000 സ്വിസ് ഫ്രാങ്ക്) മുടക്കി ചൈനീസ് കോടീശ്വരന് കുടിച്ച 'ലോകത്തിലെ ഏറ്റവും വില കൂടിയ മദ്യം വ്യാജനാണെന്ന് കണ്ടെത്തി. ഒരു പെഗ്ഗിനാണ് ആറരലക്ഷം രൂപ ഈ കോടീശ്വരന് മുടക്കിയത്. 1878 ല്‍ വാറ്റിയ മക്കാലന് സിംഗിള്‍ മാള്‍ട്ട് വിസ്കിയുടെ ഒരു പെഗ്ഗിനാണ് ചൈനയിലെ ഓണ്‍ലൈന്‍ എഴുത്തുകാരനായ ഴാങ് വീ ആറരലക്ഷം കളഞ്ഞുകുളിച്ചത്.
മോറിറ്റ്സിലെ വാല്ദൗസ് ആം സീ ഹോട്ടലിലാണ് ഇത് നടന്നത്. ഈ വിസ്കിയുടെ പഴക്കം 45 വര്‍ഷം മാത്രമാണെന്നാണ് കാര്‍ബര്‍ ഡേറ്റിങ്ങിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഹോട്ടല്‍ അധികൃതര്‍ തന്നെയാണ് മദ്യം വ്യാജമാണെന്ന കണ്ടെത്തല്‍ പുറത്തുവിട്ടതും. ഹോട്ടല്‍ മാനേജര്‍ നേരിട്ടെത്തി ഴാങ് ലീ ക്കു പണം തിരികെ നല്‍കുകയും ചെയ്തു.
ഴാങ് ലീ ഈ ഹോട്ടലില്‍ അപ്രതിക്ഷിതമായി എത്തിയ സമയത്ത് കുപ്പിയുടെ പഴക്കം കണ്ട് ഒരു പെഗ്ഗ് വേണമെന്നായി. വില്‍പ്പനയ്ക്കല്ലെന്ന് മാനേജര്‍ പറഞ്ഞെങ്കിലും ഴാങ് ലീ വിട്ടില്ല. അവസാനം ഴാങ് ലീ യുടെ നിര്‍ബന്ധത്തിനു വഴങ്ങി വന്‍ വിലയ്ക്ക് മദ്യം നല്‍കുകയാിരുന്നു. സംഭവം വാര്‍ത്ത ആയതിനു പിന്നാലെ ഇതിന്റെ കാലപ്പഴക്കം സംബന്ധിച്ചും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് 1970 -72 കാലയളവില്‍ വാറ്റിയെടുത്തതാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.






