
തിരുവനന്തപുരം : വിവിധ വകുപ്പുകളിലേയ്ക്കുള്ള ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജനുവരി ആറിനും 13 നുമായി നടക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നീ ജീല്ലകളുടേത് ആറിനും തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, എന്നിവിടങ്ങിളിലേത് 13നും നടത്തും. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം.
ആദ്യ പരീക്ഷയ്ക്കുള്ള അഡ്മിഷന് ടിക്കറ്റുകള്‍ ഡിസംബര്‍ 23 മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പെെ്രഫെലില് നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. രണ്ടാം പരീക്ഷയുടെ അഡ്മിഷന് ടിക്കറ്റുകള്‍ 2018 ജനുവരി ഒന്നു മുതല്‍ ലഭിക്കും. ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനതമ്തിനെതിരെ കോടതിയില്‍ കേസുണ്ടെങ്കിലും പരീക്ഷാ നടത്തിപ്പിന് തടസ്സമില്ലെന്ന് പി.എസ്.സിയ്ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ചട്ടംഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാം. അതുകൊണ്ടാണ് പരീക്ഷാത്തീയതി കമ്മിഷന് പ്രഖ്യാപിച്ചത്.
14 ജില്ലകളിലുമായി 8.54,811 അപേക്ഷകരാണുള്ളത്. കഴിഞ്ഞ വിജ്ഞാപനത്തിന് 13.10 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നത്. ബിരുദധാരാരികള്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഇത്തവണ അപേക്ഷകര്‍ കുറഞ്ഞു.






