ജോധ്പൂര്‍: രാജസ്ഥാന് പോലീസില്‍ ഇത് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍സ്റ്റബിളിന് നിയമനം. ഗംഗാകുമാരി എന്ന ട്രാന്‍സ്ജെന്‍ഡറിനാണ് കോണ്‍സ്റ്റബിളായി നിയമനം നല്‍കിയത്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് നിയമനം നല്‍കണമെന്ന രാജസ്ഥാന് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നിയമനം.
ജലോര്‍ സ്വദേശിയാണ് ഗംഗാകുമാരി. യോഗ്യതയുണ്ടായിട്ടും നിയമനം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗംഗാകുമാരി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് ദിനേശ് മേത്ത ഗംഗയ്ക്ക് അനുകൂലമായി ഉത്തരവിടുകയായിരുന്നു. സര്‍ക്കാര്‍ സര്‍വീസിലെത്തുന്ന രാജസ്ഥാനിലെ ആദ്യത്തെയും ഇന്ത്യയിലെ മൂന്നാമത്തേയും ട്രാന്സ്ജെന്ഡറാണ് ഗംഗാകുമാരി.






