
മാനഭംഗക്കേസില്‍ തടവില്‍ കഴിയുന്ന ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന് ജയിലില്‍ പ്രത്യേക പരിഗണനയെന്ന് റിപ്പോര്‍ട്ട്. ഗുര്‍മീതിനൊപ്പം ജയിലില്‍ കഴിഞ്ഞ രാഹുല്‍ ജെയ്ന്‍ ജാമ്യത്തില്‍ പുറത്തെത്തിയപ്പോഴാണ് ഗുര്‍മീതിന് ജയിലില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന സുഖ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
ഗുര്‍മീതിനോട് ജയില്‍ അധികൃതര്‍ പെരുമാറുന്നത് മറ്റ് തടവുകാരോട് പെരുമാറുന്നതു പോലെ അല്ലെന്നും പുറത്തു വന്ന തടവുകാരന് വെളിപ്പെടുത്തുന്നു.
എന്നാല്‍, ഗുര്‍മീത് ആ ജയിലില്‍ ഉണ്ടെങ്കിലും അദ്ദേഹത്തെ ആരും ഇന്നേവരെ കണ്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗുര്‍മീതിനെ പാര്പ്പിച്ചിരിക്കുന്നിടത്തേയ്ക്ക് മറ്റാര്‍ക്കും പ്രവേശനമില്ല. ഗുര്‍മീതിനെ സെല്ലില്‍ നിന്നും പുറത്തിറക്കുന്ന സമയത്ത് മറ്റ് തടവുകാരെയെല്ലാം പൂട്ടിയിടും. പാലോ, ജ്യൂസോ ഒക്കെയാണ് അദ്ദേഹം പതിവായി കുടിക്കാറ്.
ഗുര്‍മീത് ജയിലില്‍ എത്തിയതോടെ സാധാരണ തടവുകാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. മുന്‍പ് ജയില്‍ വളപ്പിനുള്ളില്‍ സ്വതന്ത്രമായി നടക്കാമായിരുന്നു. നല്ല ഭക്ഷണവും ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതുമാറി. വസ്ത്രങ്ങളും ചെരിപ്പും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. ഇതോടെ മറ്റൊരു തടവുകാരന് ജഡ്ജിയെ സമീപിച്ചുവെന്നും അങ്ങനെയാണ് കുറച്ചെങ്കിലും മാറ്റങ്ങള്‍ ഇക്കാര്യത്തി ഉണ്ടായിട്ടുള്ളത്.
ഗുര്‍മീത് ജയിലില്‍ തൊഴില്‍ ചെയ്യുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഞങ്ങള്‍ അത് വിശ്വസിക്കില്ല. ഗുര്‍മീത് ജോലി ചെയ്യുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ല. തടവുകാര്‍ക്ക് സന്ദര്‍ശകരുമായി കൂടിക്കാഴ്ച അനുവദിച്ചിരിക്കുന്നത് 20 മിനിട്ട് മാത്രമാണ്. എന്നാല്‍ ഗുര്‍മീതിന്റെ കാര്യത്തില്‍ ഇത് രണ്ട് മണിക്കൂര്‍ വരെ നീളുമെന്നും തടവുകാരന് വെളിപ്പെടുത്തുന്നു.






