
ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഷെറിന് മാത്യൂസിന്റെ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിനാണ് കേസ്.
മരണവുമായി ബന്ധപ്പെട്ട് ഷെറിന്റെ വളര്ത്തച്ഛന് വെസ്ലി മാത്യൂസിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് അമ്മയുടെ അറസ്റ്റും ഉണ്ടായിരിക്കുന്നത്.
മൂന്നുവയസ്സുകാരിയായ കുട്ടിയെ അപകടകരമായ സാഹചര്യത്തില്‍ വീട്ടില്‍ തനിച്ചാക്കി പുറത്തുപോയിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് പുറത്തിറക്കിയ കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ മാസം ഏഴിനാണ് പാല് കുടിക്കാത്തില് പുറത്ത് നിര്‍ത്തിയ കുട്ടിയുടെ തിരോധാനമുണ്ടായത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ 22ന് വീടിനടുത്തുള്ള കലുങ്കിന്റെ അടിയില്‍ നിന്നും ഷെറിന്റെ ശരീരം കണ്ടെത്തുകയായിരുന്നു.
കുട്ടി പാല് കുടിക്കാത്തത് കാരണമുണ്ടായ നിരാശയാണ് ഇത്തരത്തില്‍ കുട്ടിയെ വീട്ടില്‍ തനിച്ചാക്കി പുറത്തു പോയതെന്ന് വെസ്ലി അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. കുട്ടിയെ പാല് കുടിക്കാന്‍ നിര്‍ബന്ധിച്ച് പാല് നല്‍കിയിരുന്നു ഇതാണ് കുട്ടിയുടെ മരണകാരണമെന്ന് പറയുകയും ചെയ്തിരുന്നു.







Comments