ന്യൂഡല്‍ഹി: അടുത്ത നൂറു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ മുങ്ങിത്താഴുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ മുന്നറിയിപ്പ്. ആഗോളതാപനത്തിശന്റ ഫലമായി ലോകതാപനില ഉയരുന്ന സാഹചര്യത്തില്‍ ആദ്യം മുങ്ങിത്താഴുന്ന നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും, മാംഗളൂരുവുമെന്ന് നാസ ഗവേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
തീരദേശ നഗരങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. നൂറുവര്‍ഷത്തിനുള്ളില്‍ സമുദ്രജലനിരപ്പ് ഇപ്പോഴുള്ളതില്‍ നിന്ന് കൂടുതല്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ പ്രധാന തുറമു ഖ നഗരങ്ങളായ ആന്ധ്രയിലെ കാക്കിനട, മഹാരാഷ്ട്രയിലെ മുംബൈ, കര്‍ണാടകയിലെ മംഗളുരു എന്നിവിടങ്ങളിലെ ജലനിരപ്പ് ഭാവിയില്‍ ഉയരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്ക് സിറ്റിയേയും ഈ ഭീഷണിയുടെ പിടിയിലാണെന്ന് ഗവേഷകര്‍ പറയുന്നു.

ഹരിതഗൃഹപ്രഭാവം ലോകതാപനില കൂട്ടുകയും, സമുദ്രനിരപ്പ് വര്‍ദ്ധിപ്പിച്ച് നഗരങ്ങള്‍ മുങ്ങിത്താഴലിന് വിധേയമാകുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ദേശീയ സമുദ്രാന്തരീക്ഷ വിഭാഗത്തിന്റെ പഠനങ്ങളും ഇതേ കണ്ടെത്തലിലാണ്. ഇതേ രീതിയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ ഇന്ത്യയില്‍ നിന്ന് 14000 ചതുരശ്ര കരഭാഗം അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഒരു വിഭാഗം ജനത അഭയാര്‍ത്ഥികളായി തീരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കൊല്‍ക്കത്ത, മുംബൈ നഗരങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക.

Comments