ശ്രീനഗര്‍: ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയിബയില്‍ ചേര്‍ന്ന ശേഷം തിരിച്ചെത്തിയ യുവാവിനെ അഭിനന്ദിച്ച് ഫുട്ബോള്‍ താരം ബെയ്ചുംഗ് ബൂട്ടിയ. ഭീകരവാദം ഉപേക്ഷിച്ച് തിരിച്ചെത്തിയ മജീദ് ഇര്‍ഷാദ് ഖാനെ രാജ്യത്തിന്റെ അഭിമാനമാക്കുമെന്ന് ബൂട്ടിയ പറഞ്ഞു. കശ്മീര്‍ ഫുട്ബോള്‍ അസോസിയേഷന് എഴുതിയ തുറന്ന കത്തിലാണ് ബൂട്ടിയ ഇക്കാര്യം പറയുന്നത്. മജീദിന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കുന്നതിനുള്ള പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൂട്ടിയ കൂട്ടിച്ചേര്‍ത്തു.
മജീദിനെ ഫുട്ബോള്‍ പരിശീലനത്തിനായി ഡല്‍ഹിയിലെ ബൂട്ടിയ ഫുട്ബോള്‍ അസോസിയേഷനിലേക്ക് ക്ഷണിച്ചു. ഫുട്ബോള്‍ മേഖലയില്‍ കഴിവ് തെളിയിക്കാന്‍ കഴിയുന്ന മജീദ് തീവ്രവാദ സംഘടയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത എന്നെ വളരെയധികം വിഷമിപ്പിച്ചു. പിന്നീട് മജീദ് ജീവിതത്തിലേക്ക് തിരിച്ചു വന്നുവെന്ന വാര്‍ത്ത തനിക്ക് പ്രതീക്ഷകള്‍ നല്‍കിയെന്നും ബൂട്ടിയ പറഞ്ഞു. തുടര്‍ന്ന് ഫുട്ബോള്‍ അസോസിയേഷനിലേക്ക് മജീദിനെ ക്ഷണിക്കുകയും ചെയ്തു.
മികച്ച പരിശീലനത്തിലൂടെ മജീദിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്തുവാനും രാജ്യത്തിന്റെ അഭിമാനമാകുവാനും സാധിക്കുമെന്നാണ് തന്റെ വിശ്വാസം എന്ന് ബൂട്ടിയ പറഞ്ഞു. ലഷ്കറില് ചേര്‍ന്ന മജീദ് കഴിഞ്ഞ ആഴ്ചയാണ് കീഴടങ്ങിയത്. കുല്‍ഗാമിലെ രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പില്‍ എത്തിയാണ് ഇയാള്‍ കീഴടങ്ങിയത്.






