
ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് ഇന്ത്യയ്ക്ക് മികച്ച റേറ്റിംഗ് നല്‍കിയതിന് കേരളത്തിലെ സി.പി.എം അനുഭാവികള്‍ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫെയ്സ്ബുക്ക് പേജില്‍ ചീത്ത വിളിച്ചുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ സംഘപരിവാര്‍ അനുഭാവികള്‍ തന്നെയാണെന്ന് വ്യക്തമാകുന്നു. ടോം മൂഡിയുടെ പേജില്‍ ചീത്ത വിളിച്ച് കമന്റ് ഇട്ട ഭൂരിപക്ഷം പ്രൊഫൈലുകളും വ്യാജ പ്രൊഫൈലുകളാണ്. ഈ പ്രൊഫൈലുകള്‍ സംഘപരിവാര്‍-ബി.ജെ.പി അനുകൂല പോസ്റ്റുകളാണ് നേരത്തെ ഷെയര്‍ ചെയ്തിരുന്നു.
എന്നാല്‍ റേറ്റിംഗ് വിഷയത്തില്‍ പൊങ്കാല ഇടുന്നതിന് വേണ്ടി മാത്രം പലരും പ്രൊഫൈല്‍ ചിത്രങ്ങള്‍ ചെഗുവേരയുടേത് ആക്കി മാറ്റുകയായിരുന്നു. ക്രിക്കറ്റ് താരം മോഡിയെ സി.പി.എം അനുഭാവികള്‍ ചീത്ത വിളിച്ചുവെന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്ത ആയതോയെടാണ് പലരും ഇത്തരം പ്രൊഫൈലുകള്‍ വിശദമായി പരിശോധിച്ചത്. ഈ പ്രൊഫൈലുകളില്‍ നിന്ന് സംഘപരിവാര്‍ അനുകൂല പേജായ സുദര്‍ശനം ഉള്‍പ്പെടെയുള്ള പേജുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ നേരത്തെ ഷെയര്‍ ചെയ്തിട്ടുണ്ട്.
വ്യാജ പ്രൊഫൈലുകള്‍ക്ക് കൂടുതലായും മുസ്ലീം പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സംഘപരിവാറിന്റെ ഐ.ടി സെല്ലാണ് പ്രചരണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. തനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് മൂഡി ഇട്ട് പോസ്റ്റിലാണ് വ്യാപക ചീത്തവിളി നടന്നത്. ബി.ജെ.പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ അടക്കമുള്ളവര്‍ ഈ കമന്റുകള്‍ തങ്ങളുടെ ട്വിറ്റര്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഐ.പി.എല്‍ ടീമായ സണ്‍ റൈസേഴ്സിന്റെ പരിശീലകന് കൂടിയാണ് മൂഡി.







Comments