
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കൂട്ടമാനഭംഗം. ഓട്ടോഡ്രൈവറും സംഘവും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു ഡല്‍ഹിയ്ക്കടുത്ത് നോയിഡയിലാണ് സംഭവം നടന്നത്.
ഡെറാഡൂണ്‍ സ്വദേശിനി മൊഹാലിയില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു. താമസസ്ഥലത്തേക്കു പോകുന്നതിനായി യുവതി അതുവഴിയെത്തിയ ഓട്ടോറിക്ഷയ്ക്കു കൈാണിച്ചു. മറ്റുരണ്ടുപേര്‍കൂടി ഓട്ടോയില്‍ ഉണ്ടായിരുന്നെങ്കിലും മൊഹാലിയില്‍ ഇറക്കാമെന്ന ഡ്രൈവറുടെ വാക്ക് വിശ്വസിച്ച് യുവതി വാഹത്തില്‍ കയറുകയായിരുന്നു.
ഇടയ്ക്ക് വാഹനം നിറുത്തിയ ഡ്രൈവര്‍ ഓട്ടോ കേടായെന്ന് യുവതിയെ അറിയിച്ചു.
ഇത് കേട്ട് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സംഘം സമീപത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. ശബ്ദമുണ്ടാക്കിയാല് കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് ഇതുവഴിയെത്തിയ ബൈക്ക് യാത്രികനാണ് പെണ്‍കുട്ടിയെ കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും. നാലു പേര് മാനഭംഗപ്പെടുത്തിയതില്‍ ഓട്ടോ ഡ്രൈവറെ മാത്രമാണ് യുവതി തിരിച്ചറിഞ്ഞത്. ആക്രമണം നടത്തിയ ഓട്ടോഡ്രൈവറെ കണ്ടെത്താന്‍ ഇതേവരെ പോലീസിനു കഴിഞ്ഞിട്ടില്ല.






