
ആത്മഹത്യ ചെയ്ത പ്രിയതമന് ക്യാലെന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന ലില്ലിയുടേയും ആത്മഹത്യാശ്രമത്തില്‍ നിന്നും മുഖം തകര്‍ന്ന് രക്ഷപ്പെട്ട ആന്‍ഡി സാഡ്നെസിന്റെയും ആദ്യ കണ്ടുമുട്ടലിന് വേദി അമേരിക്കയിലെ മയോ ക്ളിനിക്കായിരുന്നു. ഈ ചരിത്ര കൂടിക്കാഴ്ചയില്‍ ലില്ലി കണ്ടത് ഒരു വര്‍ഷം മുമ്പ് മരിച്ചുപോയ തന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് ക്യാലനെ തന്നെയായിരുന്നു. കട്ടിലില്‍ ഇരിക്കുന്ന സാഡ്നസിന് അരികിലേക്ക് ചെന്ന ലില്ലി ആദ്യം ഒന്ന് അമ്പരന്നു പിന്നീട് അടുത്തു ചെന്ന് മുഖത്ത് തലോടി. അതിന് ശേഷം മുഖം പൊത്തി ഒന്നു പൊട്ടിക്കരഞ്ഞു. കൂടി നിന്നവരുടെ മിഴികളും ഈറനായി.
വയറ്റില്‍ എട്ടുമാസം വളര്‍ച്ചയെത്തിയ ആദ്യ പൊന്നോമനയുടെ വരവിനായി കാത്തിരിക്കുമ്പോഴാണ് ക്യാലെനെ ലില്ലിറോസിന് നഷ്ടമായത്. ജീവിതം ഒരു പ്രതിസന്ധി ഘട്ടത്തില്‍ എത്തിയപ്പോള്‍ ലില്ലിയേയും കണ്ടിട്ടില്ലാത്ത കുഞ്ഞിനെയും ഉപേക്ഷിച്ച് തനിച്ച് രക്ഷപ്പെടാന്‍ ക്യാലന്‍ തീരുമാനിക്കുകയായിരുന്നു. ഒരു തോക്കിന് മുനയിലാണ് എല്ലാം അവസാനിപ്പിച്ചത്. ഹൈസ്കൂള്‍ പഠനകാലം മുതല്‍ ഒന്നാകാന്‍ കൊതിച്ച് ഒടുവില്‍ വിവാഹിതരായി സന്തോഷകരമായ ദാമ്പത്യത്തിലൂടെ നീളുമ്പോഴാണ് അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാതെ ക്യാലന്‍ വിട പറഞ്ഞത്. ക്യാലന്‍ മരിക്കുമ്പോള്‍ ലില്ലി എട്ടുമാസം ഗര്‍ഭിണിയായിരുന്നു. ജീവിതത്തില്‍ പൊരുതാന്‍ അല്‍പ്പം കൂടി ധൈര്യം കാട്ടിയ ലില്ലി പക്ഷേ പ്രതിസന്ധികളെയും തിരിച്ചടികളെയും ക്ഷമാപൂര്‍വ്വം നേരിട്ട് മറികടന്നു.
കൂട്ടുകാരന്റെ വേര്‍പാടില്‍ ഉലഞ്ഞുപോയെങ്കിലും അവയവദാനത്തിലൂടെ ക്യാലന്റെ ഓര്‍മ്മകളെ പുനര്ജജീവിപ്പിക്കാന് ലില്ലിക്ക് രണ്ടാമത് ഒന്നുകൂടി ആലോചിക്കേണ്ടി വന്നില്ല. ആന്തരീകാവയവങ്ങള്ക്കൊപ്പം ചര്‍മ്മം കൂടി ദാനം ചെയ്തപ്പോള്‍ ക്യാലന്റെ മുഖാവരണം കിട്ടിയത് ആന്ഡിക്കായിരുന്നു. 2006 ല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് മുഖം നഷ്ടമായ ആന്ഡിയിലൂടെയാണ് ക്യാലന്‍ പുനര്‍ജ്ജനിച്ചത്. മുഖം വികൃതമായി പത്തു വര്‍ഷത്തോളം വീട്ടിനുള്ളില്‍ തന്നെ ചെലവഴിച്ച ആന്‍ഡിക്ക് ക്യാലന്റെ മുഖാവരണം പുതിയ ജീവിതമായി മാറുകയായിരുന്നു.
മൂക്കും താടിയും ഏറെക്കുറെ പൂര്‍ണ്ണമായും തകര്‍ന്നുപോയ ആന്റിയുടെ ശരീരത്തില്‍ ക്യാലന്റെ മുഖം അസാധാരണമായ സാദൃശ്യമാണ് കാട്ടിയത്. അമ്പത്തിയാറ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ആന്‍ഡിക്ക് 18 മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ലില്ലിയും ആന്‍ഡിയും തമ്മിലുള്ള കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു. ലില്ലിയുടെയും ക്യാലന്റെയും കുഞ്ഞിനെ ആന്റി ഓമനിച്ചു. അവന്റെ വിദ്യാഭ്യാസത്തിന് ലില്ലിയെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇനിയും കാണാമെന്ന് പറഞ്ഞായിരുന്നു തനിക്ക് വീണ്ടും ജന്മം നല്കിയ ലില്ലിയോട് ആന്റി വിട പറഞ്ഞത്. അമേരിക്കയിലെ മയോ ക്ളിനിക്കിലെ വിദഗ്ദ്ധര്‍ അവയവ ദാനത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഭര്‍ത്താവിന്റെ മുഖസാദൃശ്യമുള്ളയാളെ കാണാനാകും എന്നതായിരുന്നു ലില്ലിയുടെ ഏക പ്രതീക്ഷ. തന്റെ കുഞ്ഞിനെ അച്ഛന് ഇതുപോലെയാണ് ഇരുന്നതെന്ന് ചൂണ്ടിക്കാണിക്കാനാകുമല്ലോ എന്നായിരുന്നു ആശ്വാസം.