
കോട്ടയം: റോമില്‍ നിന്നോ അറേബ്യയില്‍ നിന്നോ വന്നവനല്ല താനെന്നും അതിനാല്‍ താനും ഒരു ഹിന്ദുവാണെന്ന് പി.സി ജോര്‍ജ്ജ് എം.എ.എ. ന്യൂനപക്ഷ വര്‍ഗീയത വര്‍ധിച്ചാല്‍ ഭൂരിപക്ഷ വര്‍ഗീയത അതിന്റെ പാരമ്യത്തില്‍ എത്തുമെന്നും പുതുമന തന്ത്രവിദ്യാലയത്തിന്റെ 17-ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ജോര്‍ജ്ജ് പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയാണ് അപകടകാരി. ഹൈന്ദവ സംസ്കാരത്തിന്റെ മാന്യത നിലനിര്‍ത്താന്‍ ഭാരതത്തില്‍ ജനിച്ച എല്ലാവര്ക്കും ബാധ്യതയുണ്ട്. ഞാന്‍ ഹിന്ദുവാണ്, ഭാരതത്തില്‍ ജനിച്ചവനാണ്, ഹിന്ദു സംസ്കാരം ഉള്‍ക്കൊള്ളുന്നവനാണ്. ആ വസ്തുത അംഗീകരിക്കാന്‍ എന്തിനാണ് ബുദ്ധിമുട്ട്. അത്തരം കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരാന്‍ തന്നെയാണ് പച്ചയ്ക്ക് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ജോര്‍ജ്ജ് തുറന്നടിക്കുകയും ചെയ്തു.






