ന്യൂഡല്‍ഹി: മാതാപിതാക്കള്‍ മരത്തില്‍ കെട്ടിയിട്ട എട്ടുവയസ്സുകാരിയെ വനിതാ കമ്മീഷന് രക്ഷപെടുത്തി. രാജ്യതലസ്ഥാനത്താണ് മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷന് സമീപമാണ് കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടി ലഹരിക്ക് അടിമയാണെന്ന് പറഞ്ഞാണ് അച്ഛനമ്മമാര്‍ കുട്ടിയെ കെട്ടിയിട്ടത്. എന്നാല്‍ രക്ഷിച്ചപ്പോള്‍ കുട്ടിക്ക് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് കമ്മീഷന് പറഞ്ഞു.
ഒന്‍പത് കുട്ടികളടക്കം 11 അംഗങ്ങളുള്ള കുടുംബമാണിതെന്ന് ഡല്‍ഹി വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്വാതി മലിവാള്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നുവെന്നും സ്വാതി പറഞ്ഞു. കൂട്ടത്തിലെ അമ്മ ഇപ്പോഴും ഗര്‍ഭിണിയാണെന്നും അവര്‍ പറഞ്ഞു.
മെട്രോ സ്റ്റേഷന് സമീപം തന്നെയാണ് ഇവര്‍ കുടുംബമായി താമസിക്കുന്നത്. ഈ പെണ്‍കുട്ടിക്ക് പുറമെ രണ്ട് കുട്ടികള്‍ ഭിക്ഷാടനം നടത്തുന്നുണ്ട്. ഇത്തരത്തില്‍ സ്ഥിരം 300 രൂപയോളം ലഭിക്കാറുണ്ടെന്നും കുട്ടികള്‍ പറഞ്ഞു. കുട്ടികളുടെ അച്ഛന് ലഹരിക്ക് അടിമപ്പെട്ടയാളാണെന്നും സ്വാതി മാലിവാള്‍ പറഞ്ഞു.






