
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ഫൈനലില്‍ പി.വി സിന്ധുവിന് തോല്‍വി. ചൈനീസ് തായ്പേയുടെ തായ് സു യിംഗ് 21-18, 21-18നാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ യിംഗിനോട് സിന്ധു തോല്‍വി വഴങ്ങിയിരുന്നു. 1982 ല്‍ പ്രകാശ് പദുക്കോണും 2010ല്‍ സൈന നെഹ്വാളും ഹോങ്കോങ് സൂപ്പര്‍ സിരീസ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.






