
ലോക സുന്ദരി പട്ടത്തിനു സമാനമായ വേദി, ചെറുപ്പക്കാര്‍ക്കും, പ്രായമായവര്‍ക്കും പ്രത്യേകം സന്ദര്യ മത്സരങ്ങള്‍, എത്തുന്നത് പ്രശസ്തരായ വിധികര്‍ത്താക്കള്‍ എല്ലാം സൗകര്യങ്ങള്‍ക്കും നടുവിലാണ് ഈ സൗന്ദര്യ മത്സരം. എന്നാല്‍ അതീവ സുരക്ഷയാണ് ഇവിടെ ഒരുക്കുന്നത്. കാരണം മറ്റൊന്നുമല്ല കൊളംബിയ ബെഗോട്ടയിലെ എല്‍ ബുവെന്‍ പാസ്റ്റര്‍ ജയിലിലാണ് വനിതാ തടവുകാര്‍ക്കായി വര്‍ഷാവര്‍ഷം സൗന്ദര്യ മത്സരം അരങ്ങേറുന്നത്.
ജയിലിനുള്ളില്‍ തന്നെയാണെന്നതിനാലാണ് അതീവ സുരക്ഷയില്‍ തടവുകാര്‍ക്കായി മത്സരം സംഘടിപ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ പരിപാടികളില്‍ കാഴ്ചക്കാരായി പുറമെ നിന്നുള്ളവര്‍ക്കും ഇവിടെ എത്താം. സൗന്ദര്യ മത്സരങ്ങളിലെ എല്ലാ കടമ്പകളും താണ്ടിയാവണം മിസ് ജയില്‍ പട്ടം ഏറ്റുവാങ്ങാന്‍. അപ്രതീക്ഷിത ചോദ്യങ്ങള്‍ക്കുള്ള മികച്ച ഉത്തരഛം നല്കുന്ന ആള് ഒടുവില്‍ വിജയിയാകും.
ജയില്‍വാസം വ്യക്തിത്വങ്ങള്‍ നഷ്ടമാക്കി കഴിവുകള്‍ അടക്കി ജീവിക്കേണ്ട ഒരു ഇടമല്ലെന്ന സന്ദേശം ജയില്‍ സൗന്ദര്യ മത്സരത്തിലൂടെ നല്‍കുകയാണ് ലക്ഷ്യം. തങ്ങളുടെ ശിക്ഷ മറന്ന് സ്വതന്ത്രമായിരിക്കാന്‍ ഇത്തരം പരിപാടികള്‍ സഹായകമാണെന്ന് ജയില്‍ മേധാവി നാന്‍സി ഗോള്സാവെസ് പറയുന്നു. എന്നിരുന്നാലും, വര്‍ഷംതോറും കൊളംബിയയില്‍ സ്ത്രീ കുറ്റവാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മയക്കുമരുന്ന് കച്ചവടത്തിന്റെ പേരിലാണ് രാജ്യത്ത് കൂടുതല്‍ ആളുകള്‍ ശിക്ഷിക്കപ്പെടുന്നത് എന്നതാണ് വസ്തുത.