
ശ്രീനഗര്‍ : 'ഇന്ത്യന്‍ പതാക ആദ്യം ശ്രീനഗറില്‍ ഉയരട്ടേ, എന്നിട്ടാകാം പാക് അധീന കശ്മീരിന്റെ കാര്യ'മെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. 'ഇന്ത്യയുടെ ചര്‍ച്ച പാക് അധീനകശ്മീരില്‍ എങ്ങനെ ഇന്ത്യന്‍ പതാക ഉയര്‍ത്താം എന്നതാണ്. ഞാന്‍ അവരോട് ചോദിക്കുകയാണ്, ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തൂ... അതിന് കഴിയാത്തവര്‍ക്ക് പിന്നെ എങ്ങനെയാണ് പാക് അധീന കശ്മീരിനെ കുറിച്ച് സംസാരിക്കാനാകുക.' എന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
പാകിസ്ഥാന് പാകിസ്ഥാന്റേതാണെന്നും അതിന് മാറ്റം ഒന്നും ഉണ്ടാകില്ലെന്നുമുള്ള ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന വന്‍ വിവാദം സൃഷ്ടിച്ചതിനു പിന്നാലെയാണ് പുതിയ പരാമര്‍ശം.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ എത്ര യുദ്ധം നടത്തിയാലും കശ്മീര്‍ പാകിസ്ഥാന്റേത് തന്നെ ആയിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.






