
ചെന്നൈ: എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവ് വി.കെ ശശികലയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു. 33 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച റെയ്ഡ് നടക്കുന്നത്. ഇതില്‍ 21ഉം ചെന്നൈയിലാണ്. 12 കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ മറ്റു നഗരങ്ങളിലുമാണ്.
സ്പെക്ട്രം മാള്‍ ഉടമ, പട്ടേല്‍ ഗ്രൂപ്പ്, മാര്‍ഗ് ഗ്രൂപ്പ്, മിലാന് ഗ്രൂപ്പ്, ഗംഗ ഫൗണ്ടേഷന്‍സ് ഗ്രൂപ്പ് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ജയിലില്‍ കഴിയുന്ന ശശികലുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന റെയ്ഡുകളുടെ ഭാഗമാണിതെന്ന് അധികൃതര്‍ വിശദീകരിച്ചു. നേരത്തെ 187 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. കണക്കില്‍പെടാത്ത 1,430 കോടി രൂപയുടെ ആസ്തി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ പോയ്സ് ഗാര്‍ഡനിലെ വസതിയില്‍ അടക്കം റെയ്ഡ് നടന്നിരുന്നു.





