
ന്യൂഡല്‍ഹി: നിരോധിത തീവ്രവാദ സംഘടനയായ ലഷ്ക്കര്‍ ഇ തയ്ബയെ താന്‍ ഏറെ പിന്തുണയ്ക്കുകയും ആദരിക്കുകയും ചെയ്തിരുന്നെന്ന് മുന്‍ പാക് ഭരണാധികാരി പര്‍വേസ് മുഷാറഫ്. കശ്മീരില്‍ അവര്‍ നടത്തിയിരുന്ന ഇടപെടലുകളെക്കുറിച്ച് അറിയാമായിരുന്നു അത് ന്യായമായിരുന്നെന്നും ഹഫീസ് സയീദിനെ മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമെന്ന വിശേഷിപ്പിക്കുന്നത് തെറ്റായിരുന്നെന്നും മുഷാറഫ് പറഞ്ഞു. ഒരു പാക് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുഷാറഫ് ഇങ്ങിനെ പറഞ്ഞത്.
ലഷ്ക്കര്‍ ഇ തയ്ബയ്ക്ക് തന്നെയും ഇഷ്ടമായിരുന്നെ തനിക്കറിയാമെന്ന് പാകിസ്താനെ ഭരിച്ച മുന്‍ സൈന്യാധിപന് വ്യക്തമാക്കി. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന ഭീകരന് ഹഫീസ് സയീദ് കശ്മീര്‍ വിഷയങ്ങളില്‍ ഇടപെടുകയും അവിടുത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തലിനെതിരേ സംഘടനയുടെ കശ്മീര്‍ ഇടപെടലിനെ താന്‍ എല്ലായ്പ്പോഴും ന്യായീകരിക്കും. കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തേക്കാള്‍ വലിയ ശക്തിയായിരുന്നു ലഷ്ക്കര്‍ എന്നതിനാല്‍ ഇന്ത്യയ്ക്ക് അവരെ അമേരിക്കയുടെ പങ്കാളിത്തത്തോടെ ഭീകരരായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞു.
ലഷ്ക്കര്‍ ഇ തയ്ബയും ജമാത്ത് ഊദ് ദവയും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സംഘടനകളാണ്. മുംബൈ ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തില്‍ സയീദിനെ അമേരിക്ക ഭീകരനെന്ന് മുദ്രകുത്തുകയും തലയ്്ക് 10 ലക്ഷം ഡോളര്‍ വിലയിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സയീസ് മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളിയായിരുന്നില്ല എന്നാണ് മുഷാറഫ് പറയുന്നത്. താന്‍ ആക്രമത്തിന്റെ ബുദ്ധികേന്ദ്രമാണെന്ന ആരോപണം സയീദ് തന്നെ പല തവണ നിഷേധിച്ചിട്ടുണ്ടെന്നും മുഷാറഫ് വ്യക്തമാക്കുന്നു.
2002 ലാണ് പാകിസ്താന് ലഷ്ക്കര്‍ ഇ തയ്ബയെ നിരോധിച്ചത്. ഈ സമയത്ത സയീദിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നും നന്നായി അറിയുമായിരുന്നെങ്കില്‍ അങ്ങിനെ ചെയ്യുമായിരുന്നില്ലെന്നും പറഞ്ഞു. ലഷ്ക്കറിനെ നിരോധിച്ച സമയത്തെ സാഹചര്യം വ്യത്യസ്തമായിരുന്നു. അക്കാലത്ത് കശ്മീരില്‍ അടക്കം ഇന്ത്യയില്‍ നടന്ന ഒട്ടേറെ ആക്രമണങ്ങളെല്ലാം സംഘടിപ്പിച്ചത് ലഷ്ക്കറാണെന്ന് വ്യാപകമായി വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് നിരോധിച്ചത്. സ്വയം പുരോഗമനവാദിയും മിതവാദിയുമായി വിശേഷിപ്പിച്ച മുഷാറഫ് പക്ഷേ താന്‍ മതനേതാക്കള്‍ക്ക് ഒരിക്കിലും എതിരായിരുന്നില്ല എന്നും പറഞ്ഞു. പാകിസ്താനിലെ അരി ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.
ലാഹോര്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന കഴിഞ്ഞയാഴ്ച വീട്ടു തടങ്കലില്‍ നിന്നും ഹാഫീസ് സയീദിനെ മോചിപ്പിച്ചിരുന്നു. മുഷാറഫിന്റെ വെളിപ്പെടുത്തല്‍ തീവ്രവാദ സംഘടനകള്‍ക്ക് പാകിസ്താന് സുരക്ഷിത താവളമാണെന്ന ആരോപണത്തെ ശരി വെയ്ക്കുന്നതാണ്. ഒരു രാജ്യത്തെ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും സുരക്ഷിതത്വം നല്കുമ്പോള് സയീദിനെ പോലെയുള്ളവര്‍ പാകിസ്താന് വന്‍ ബാദ്ധ്യതയാണെന്ന് സെപ്തംബറിലാണ് പാക് മന്ത്രി ഖ്വാജ ആസിഫിനെ പോലെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി പാകിസ്താന് ഭീകരത കയറ്റി അയയ്ക്കുകയാണെന്നും സയീദ് ഉള്‍പ്പെടെയുള്ളവര്‍ക്കും താലിബാനും അഭയമാണെന്നും വിദഗ്ദ്ധരും ആരോപിക്കുന്നുണ്ട്.






