ന്യുഡല്‍ഹി: മൊബൈല്‍ ആപ്പുകളും മറ്റ് സംവിധാനങ്ങളും വഴി ചൈന രഹസ്യം ചോര്‍ത്തുമെന്ന് സൈന്യത്തിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാജ്യാന്തര അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില് കാവല്‍ ജോലിയിലുള്ള സൈനികര്‍ക്കാണ് ഇന്റലിജന്‍സ് ഡി.ഐ.ജിയുടെ നിര്‍ദേശം വന്നിരിക്കുന്നത്.
ജനകീയമായ ചൈനീസ് മൊബൈല്‍ ആപ്പുകളും മറ്റ് സംവിധാനങ്ങളും വഴി സൈനീക നീക്കങ്ങള്‍ ചോര്‍ത്തിയേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വിചാറ്റ്, ട്രൂകോളര്‍, വീബോ, യു.സി ബ്രൗസര്‍, യുസി ന്യൂസ് തുടങ്ങി 42 ഓളം ജനപ്രിയ ചൈനീസ് ആപ്പുകളെയാണ് ഇന്റലിജന്‍സ് വിഭാഗം സംശയത്തോടെ വീക്ഷിക്കുന്നത്.
ഇത്തരം ആപ്പുകള്‍ വഴി ചോര്‍ത്തുന്ന വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ക്ക് കൈമാറാം. ഇത് വലിയ സുരക്ഷാ പ്രശ്നത്തിന് വഴിവയ്ക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ദോാക്ലാം വിഷയത്തിനു ശേഷം ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

Comments