തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന് നടക്കും. സെപ്റ്റംബർ 29ന് രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഏഴ് തദ്ദേശ ജനപ്രതിനിധികൾ എംഎൽഎമാരായതിനെ തുടർന്ന് ഒഴിവുവന്ന വാർഡുകൾ ഉൾപ്പെടെയാണ് 38 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ വാർഡ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ എന്നിവയ്ക്കുപുറമെ ദീപക് ജോയ്, ടി.എം. ശശി, സുമേഷ് അച്യുതൻ, വിനു ജോബ്, സി.വി. ശാന്തകുമാർ എന്നിവർ പ്രതിനിധീകരിച്ചിരുന്ന വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.
സെപ്റ്റംബർ 3 മുതൽ 10 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന സെപ്റ്റംബർ 11ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്.
സെപ്റ്റംബർ 28ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
ആകെ 3,09,713 വോട്ടർമാരാണ് വോട്ടർപട്ടികയിലുള്ളത്.

Comments