
ന്യൂഡല്ഹി: തുടര്ച്ചയായി ഒന്പത് ടെസ്റ്റ് പരമ്പര വിജയിച്ച് ഇന്ത്യ ചരിത്ര നേട്ടത്തിനൊപ്പം. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയില് കലാശിച്ചതോടെയാണ് ഇന്ത്യയ്ക്ക് ഈ നേട്ടം കൈവന്നത്. മൂന്ന് മത്സരങ്ങളുടെ പരന്പര ഇന്ത്യ 1-0ന് നേടി.
2005-2009 കാലഘട്ടത്തില് തുടര്ച്ചയായി ഒന്പത് പരമ്പരകള് നേടിയ ഓസ്ട്രേലിയയുടെ റിക്കോര്ഡിന് ഒപ്പമെത്താന് ഇന്ത്യയ്ക്കായി. വരുന്ന ദക്ഷിണാഫ്രിക്കന് പരമ്പര നേടിയാല് വിരാട് കോഹ്ലിക്കും സംഘത്തിനും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില് പുതുചരിത്രം സൃഷ്ടിക്കാന് കഴിയും.
ധനഞ്ജയ ഡി സില്വയുടെ സെഞ്ചുറി മികവിലാണ് ലങ്ക ഇന്ത്യയെ സമനിലയില് തളച്ചത്. കളിയവസാനിക്കുമ്പോള് അഞ്ച് വിക്കറ്റ് നഷ്ടത്തില് 299 റണ്സ് എന്ന നിലയിലായിരുന്നു. 188 പന്തുകളില് നിന്നായിരുന്നു ധനഞ്ജയ ഡി സില്വയുടെ സെഞ്ചുറി. 219 പന്തുകളില് നിന്നായി ധനഞ്ജയ ഡി സില്വ 119 റണ്സ് എടുത്തപ്പോള് ടെസ്റ്റിലെ തുടക്കക്കാരനായിരുന്ന റോഷന് സില്വ അര്ധ സെഞ്ചുറിയോടെയായിരുന്നു മടക്കം. 154 പന്തില് നിന്ന് റോഷന് 74 റണ്സ് സ്വന്തമാക്കി.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള് വീഴ്ത്തി. ലങ്കന് നിരയില് രണ്ടു വിക്കറ്റുകള് മാത്രമാണ് ഇന്ന് ഇന്ത്യന് ബോളര്മാര്ക്ക് വീഴ്ത്താനായത്. മൂന്ന് വിക്കറ്റ് നഷ്ടത്തില് 31 റണ്സെന്ന നിലയിലാണ് അവസാന ദിവസം ലങ്ക ബാറ്റിങ് ആരംഭിച്ചത്. ഈ പരമ്പരയിലൂടെ 610 റണ്സ് സ്വന്തമാക്കിയ കോഹ്ലി മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില് ഏറ്റവും അധികം റണ്സ് നേടുന്ന താരമായി മാറി.







Comments