
മൂവാറ്റുപുഴ: മന്ത്രിസ്ഥാനം ഒഴിഞ്ഞ തോമസ് ചാണ്ടി എന്‍.സി.പിയുടെ പ്രധാനപ്പെട്ട യോഗങ്ങളില്‍ നിന്നു വിട്ടുനില്ക്കുന്നതില് പാര്‍ട്ടിയില്‍ അമര്‍ഷം. എ.കെ. ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിന് വഴിതുറക്കുന്ന കോടതിവിധി വരാനിരിക്കെ, ചേര്‍ന്ന പാര്‍ട്ടിയുടെ നിര്‍ണായക ജനറല്‍ബോഡി യോഗത്തിലും അദ്ദേഹം പങ്കെടുത്തില്ല. പാര്‍ട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനം രണ്ടു നേതാക്കളും നഷ്ടപ്പെടുത്തിയതിന്റെ അമര്‍ഷത്തിലാണ് രണ്ടാംനിര.
ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന ജനറല്‍ ബോഡി യോഗത്തില്‍ നിന്ന് 14 ജില്ലാ പ്രസിഡന്റുമാരില്‍ 10 പേരും വിട്ടുനിന്നു.മന്ത്രിസ്ഥാനം ഒഴിഞ്ഞ തോമസ് ചാണ്ടി ആഴ്ചകളായി കേരളത്തിലില്ല. രാജിക്ക് തൊട്ടുപിന്നാലെ കുെവെത്തിലേക്ക് പോയ അദ്ദേഹം പാര്‍ട്ടിനേതൃത്വവും അണികളുമായും കാര്യമായി ബന്ധപ്പെടുന്നില്ല. യോഗങ്ങളില്‍ പങ്കെടുക്കാതെ അനിശ്ചിതമായി മാറിനില്‍ക്കുന്നത് എം.എല്‍.എ. എന്ന നിലയില്‍ കുട്ടനാട്ടുകാരോട് ചെയ്യുന്ന അനീതി കൂടിയാണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നു.
ഇതിനിടെ, പാര്‍ട്ടി നേതൃനിരയില്‍ തോമസ് ചാണ്ടി വിഭാഗവും ശശീന്ദ്രന് വിഭാഗവും ഉണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നടത്തിയ പരാമര്‍ശം എതിര്‍പ്പിന് ഇടയാക്കി. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കേണ്ടതിനു പകരം ചേരിതിരിവ് ഉറപ്പിക്കുന്ന പരാമര്‍ശം സംസ്ഥാന പ്രസിഡന്റ് നടത്തിയത് ശശീന്ദ്രന്കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു. ഉഴവൂര്‍ വിജയന്റെ മരണത്തിനുശേഷം പാര്‍ട്ടി കേരള ഘടകത്തിലുണ്ടായ ഭിന്നിപ്പ് ഇതോടെ കൂടുതല്‍ പ്രകടമായി.
മന്ത്രിമാരാകുന്നവര്‍ പാര്‍ട്ടിക്ക് അതീതരായി പ്രവര്‍ത്തിക്കുന്ന നിലപാടിനെ വിമര്‍ശിച്ച യോഗം, താനൊഴികെ ആരും അഴിമതി വിമുക്തരല്ല എന്ന മട്ടിലാണ് ടി.പി. പീതാംബരന്റെ പ്രവര്‍ത്തനമെന്നും ആരോപിച്ചു. ഒരുവട്ടം കൂടി പാര്‍ട്ടി അധ്യക്ഷ പദവി െകെയാളാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റേതെന്നാണ് ആക്ഷേപം. എന്‍.സി.പി.യുടെ പേരില്‍ സര്‍ക്കാര്‍ പദവികള്‍ ലഭിച്ചവരില്‍ ഭൂരിപക്ഷവും ഒരുതരത്തിലും പാര്‍ട്ടിക്ക് വിധേയരാകുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഇത്തരക്കാര്‍ പാര്‍ട്ടിക്ക് ലെവി നല്‍കണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. ഇരുപതോളംപേര്‍ പാര്ട്ടിനോമിനികളായി വിവിധ പദവികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.






