സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത ശക്തമായ അപ്രതീക്ഷിത മഴയിൽ 8 പേർ മരണപ്പെട്ടു. ഉറങ്ങിക്കിടന്ന അമ്മയും മകനുമടക്കം ഉരുൾപൊട്ടലിൽപ്പെടുകയും കുട്ടികളടക്കം വെള്ളത്തിൽ മുങ്ങിമരിക്കുകയും ചെയ്തു. തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും രണ്ടുപേരെ വീതവും കൊല്ലം തങ്കശേരിയിൽ ഒരാളെയും കടലിൽ വള്ളം മറിഞ്ഞ് കാണാതായിട്ടുണ്ട്. കണ്ണൂർ കാഞ്ഞിരപ്പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു.
അതിശക്തമായ മഴയെ തുടർന്നു പമ്പാനദി കരകവിഞ്ഞു ത്രിവേണി മണപ്പുറത്തെ കടകളിൽ വെള്ളം കയറി. കക്കി, പമ്പ നദികൾ ഒരുപോലെ കരകവിഞ്ഞാണു ഒഴുകിയത്. ഇതുകാരണം ത്രിവേണിയിൽ നിന്നു പമ്പാ ഗണപതി കോവിലിലേക്കുള്ള യാത്ര തടസപ്പെട്ടു. മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടു. കാളിയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നില പിന്നിട്ടു. ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
സംസ്ഥാനത്ത് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കോഴിക്കോട് വിലങ്ങാട് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പലയിടങ്ങളും വെള്ളത്തിനടിയിലായി. കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി. പത്തനംതിട്ടയിലെ റാന്നി പ്രദേശം വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെടുകയും പത്തോളം ഡാമുകൾ തുറന്നുവിടുകയും ചെയ്തു. മലയോര പാതകളിലും ചുരങ്ങളിലുമുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
മഴക്കെടുതിയിൽ 127 വീടുകൾ ഭാഗികമായും 17 വീടുകൾ പൂർണമായും തകർന്നു. നൂറോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും 65 ദുരിതാശ്വാസ ക്യാമ്പുകളിലായി 1465 ആളുകളെ മാറ്റ പാർപ്പിക്കുകയും ചെയ്തു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകൾ ജാഗ്രതയിലാണ്. എന്നാൽ അധികൃതർ കൃത്യ സമയത്ത് മഴമുന്നറിയിപ്പ് നൽകിയില്ലെന്ന് പരാതിയുണ്ട്.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടിൽ വെളുപ്പിനുണ്ടായ ഉരുൾപൊട്ടലിൽ വീട് ഒലിച്ചുപോയി റെജീന (48), മകൻ ജോസഫിൻ (28) എന്നിവർ മരിച്ചു. അയൽവീട്ടിലും ബന്ധുവീട്ടിലുമായിരുന്നതിനാൽ ഗൃഹനാഥൻ ജോണിയും മറ്റ് മക്കളും രക്ഷപ്പെട്ടു. കൂട്ടിക്കൽ, പൂഞ്ഞാർ ഭാഗങ്ങളിൽ നാലിടത്ത് ഉരുൾപൊട്ടി. മീനച്ചിൽ, മണിമലയാറുകൾ കരകവിഞ്ഞതോടെ പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങൾ വെള്ളത്തിലായി. വാകത്താനത്ത് കുഴിയിലെ വെള്ളക്കെട്ടിൽ വീണ് മിലൻ (11) എന്ന കുട്ടിയും മരിച്ചു.
മലപ്പുറം കൊണ്ടോട്ടി നീറാടിൽ തോട്ടിൻക്കരയിൽ കളിക്കുന്നതിനിടെ വീണ് നാലുവയസുകാരൻ മുഹമ്മദ് ആദം ഐമനും വണ്ടൂരിൽ തോട്ടിൽ വീണ് രണ്ടര വയസുകാരൻ അബ്ദുൾ മുഹയിനും മരിച്ചു. ഇടുക്കി കോലാഹലമേട്ടിൽ മണ്ണിടിഞ്ഞുവീണ് പ്രഭാകരൻ നായർ (72) മരിച്ചു. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ സുമതി (69) എന്ന സ്ത്രീയും മരിച്ചു. കൂടെയുണ്ടായിരുന്നവരെ നാട്ടുകാർ രക്ഷപ്പെടുത്തി.
വയനാട് പടിഞ്ഞാറത്തറയിൽ മീൻകുളത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബെന്നി (57) എന്നയാൾ മരിച്ചു. തൃശൂർ മതിലകത്ത് തോട്ടിൽ വീണ് ശശിധരൻ (75) മരിക്കുകയും തൃശൂർ, ഗുരുവായൂർ നഗരങ്ങളിൽ വെള്ളം കയറുകയും ചെയ്തു. കണ്ണൂർ പേരാവൂരിൽ കാഞ്ഞിരപ്പുഴയിൽ വീണ തേങ്ങയെടുക്കാൻ ചാടിയ വി.പി. ഹനീഫ (46) ഒഴുക്കിൽപ്പെട്ടു.
പമ്പാനദി കരകവിഞ്ഞതിനാൽ ശബരിമല ദർശനം പരമാവധി ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു. താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയിലെ പ്രധാന ടൗണുകൾ വെള്ളത്തിലാവുകയും പാലക്കാട് വീടുകൾ തകരുകയും ചെയ്തു. പത്തനംതിട്ടയിലെ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി.
കൊല്ലത്ത് കല്ലടയാറും എറണാകുളത്ത് മൂവാറ്റുപുഴയാറും പെരിയാറും കരകവിഞ്ഞൊഴുകി വ്യാപക നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. ആലുവ ശിവക്ഷേത്രം ഭാഗികമായി വെള്ളത്തിനടിയിലായിട്ടുണ്ട്.

Comments