
ന്യുഡല്ഹി: കല്ക്കരി കുംഭകോണക്കേസില് ഝാര്ഖണ്ഡ് മുന് മുഖ്യമന്ത്രി മധു കോഡയ്ക്ക് തിരിച്ചടി. മധു കോഡ കുറ്റക്കാരനാണെന്ന് സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തി. മുന് കല്ക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത, മുന് ഝാര്ഖണ്ഡ് ചീഫ് സെക്രട്ടറി അശോക് കുമാര് ബസു എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി സംബന്ധിച്ച വാദവും ശിക്ഷ പ്രഖ്യാപനവും വ്യാഴാഴ്ചയുണ്ടാകും.
ഝാര്ഖണ്ഡിലെ രാജാര നോര്ത്ത് കല്ക്കരി ബ്ലോക്ക് കൊല്ക്കൊത്തയിലെ വിനി അയണ് ആന്റ് സ്റ്റീല് ഉദ്യോഗ് ലിമിറ്റഡ് (വിസുല്) കമ്പനിക്ക് അനുവദിച്ചതില് ക്രമക്കേടുണ്ടെന്ന കേസിലാണ് മധു കോഡയും കൂട്ടാളികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളില് എട്ടു പേര്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
പ്രധാനപ്രതികള്ക്കാപ്പെം , കമ്പനിയായ വിസുല്, സര്ക്ാര് ജീവക്കാരായ ബസന്ത് കുമാര് ഭട്ടാചാര്യ, ബിപിന് ബിഹാരി സിംഗ് വിസുല് ഡയറക്ടര് വൈഭവ് തുള്സ്യന്, കോഡയുടെ മുഖ്യ അനുയായി വിജയ് ജോഷി, ചാര്റ്റേര്ഡ് അക്കൗണ്ടന്റ് നവിന് കുമാര് തുള്സ്യന് എന്നിവരും കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി.
2007 ജനുവരി എട്ടിനാണ് കമ്പനി കല്ക്കരി പാടത്തിനായി അപേക്ഷിച്ചതെന്ന് സി.ബി.ഐ വിചാരണ കാലത്ത് വ്യക്തമാക്കിയിരുന്നു. എന്നാല് വിസുലിന് പാടം അനുവദിക്കാന് ഝാര്ഖണ്ഡ് സര്ക്കാരും സ്റ്റീല് മന്ത്രാലയവും ശിപാര്ശ നല്കിയിരുന്നില്ല. 36ാമത് സ്ക്രീനിംഗ് കമ്മിറ്റിയാണ് പാടം അനുവദിക്കാന് ശിപാര്ശ നല്കിയത്. ഇക്കാലത്തെ കല്ക്കരി സെക്രട്ടറി എച്ച്.സി ഗുപ്തയായിരുന്നു സ്ക്രീനിംഗ് കമ്മിറ്റി ചെയര്മാന്. വിസുല് കമ്പനിക്ക് ഝാര്ഖണ്ഡ് സര്ക്കാര് ശിപാര്ശ നല്കിയിരുന്നില്ലെന്ന കാര്യം കല്ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന അന്നത്തെ പ്രധാനമന്ത്രി മന്മോഹന്സിംഗില് നിന്നും കാര്യങ്ങള് ഗുപ്ത മറച്ചുവെച്ചുവെന്നും സി.ബി.ഐ വ്യക്തമാക്കി.







Comments