യുപിഎ സര്‍ക്കാരിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന രേഖകളുമായി കേന്ദ്രമന്ത്രി രംഗത്ത്
യുപിഎ സര്‍ക്കാരിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന രേഖകളുമായി കേന്ദ്രമന്ത്രി രംഗത്ത്
Authored by Web Desk | Last updated: 14 Dec 2017, 1:27 PM | 1 min read
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്നത് ഗാന്ധികുടുംബമായിരുന്നുവെന്ന ബിജെപി ആരോപണത്തിന് പിന്‍ബലമായി നിയുക്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുപിഎ മുന്‍ മന്ത്രി ജയന്തി നടരാജന് അയച്ച ഈ മെയില്‍ സംഭാഷണം പുറത്തുവിട്ട് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രംഗത്ത്. അന്ന് പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങിനെ മറികടന്ന് മറ്റാളുകളാണ് ഭരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുള്ളത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയിക്കുവാനായി പാകിസ്ഥാനുമായി മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ വച്ച് ചര്‍ച്ച നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. ഈ വിവാദത്തില്‍ മാപ്പ് പറയണമെന്ന് പറഞ്ഞ് വീഡിയോ പുറത്തിറക്കി മണിക്കൂറുകള്‍ക്കകമാണ് മെയിലുകളെക്കുറിച്ച് പുറത്തു വിട്ടിരിക്കുന്നത്.
ഗുജറാത്തിലെ ഒരു പദ്ധതിയെക്കുറിച്ചാണ് ഇരുവരുടേയും സംഭാഷണം. ജയന്തി നടരാജന് ചില പദ്ധതികളെ കുറിച്ച് രാഹുലിനോട് പറയുന്നതും പദ്ധതി നടപ്പിലാക്കുന്നതിന് രാഹുലിനോട് പറയുന്നതും പദ്ധതി നടപ്പിലാക്കുന്നതിന് രാഹുലിന്റെയും സോണിയ ഗാന്ധിയുടെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഗുജറാത്തിലെ പദ്ധതികള്‍ക്ക് നിയമം കര്‍ക്കശമായി പാലിച്ചുമാത്രമേ പാരിസ്ഥിതിക അനുമതി നല്‍കാവൂ എന്ന് രാഹുല്‍ മറുപടിയായി പറയുന്നുണ്ട്.
ഇതിലൂടെ, ജയന്തിയുടെ അഴിമതി യഥാര്‍ത്ഥത്തില്‍ രാഹുലിന്റെതായിരുന്നുവെന്ന് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാറ്റിനും പുറമെ മന്മോഹന് സിങ്ങിനും ഒരു പങ്കും ഇല്ലായിരുന്നുവെന്നും മോദിയുടെ ഗുജറാത്തിലെ വികസനങ്ങള്‍ക്ക് തടയിടുന്നതിന് കോണ്‍ഗ്രസ് ശക്തമായി ശ്രമിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിക്കുന്നു.