
സൗരാഷ്ട്ര: ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടംനേടാകാത്തതിന്റെ കലിപ്പ് രവീന്ദ്ര ജഡേജ തീര്‍ത്തത് ഒരു ഓവറില്‍ ആറു പന്തും സിക്സ് പറത്തിയാണ്. ജാംനഗറും അംരേലിയും തമ്മിലുള്ള ജില്ലാതല ടിട്വന്റി മത്സരത്തിലായിരുന്നു ജഡേജ ആറാടിയത്.
69 പന്തില്‍ 154 റണ്‍സ് നേടിയാണ് ജഡേജ കലിപ്പ് അവസാനിപ്പിച്ചത്. ജഡേജയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ജാംനഗര്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്സാന് വിജയലക്ഷ്യം ഉയര്‍ത്തിയത്. അംരേലി താരം നീലം വാംജയെറിഞ്ഞ 15-ാം ഓവറിലാണ് ജഡേജ ആറാടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ അംരേലി നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. ഇതോടെ ജാംനഗറിന് 121 റന്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമായി. ടെസ്റ്റില്‍ ഇടംപിടിച്ചിരുന്നുവെങ്കിലും, ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ലങ്ക ഏകദിന, ടിട്വന്റി മത്സരങ്ങളില്‍ നിന്ന് ജഡേജയെ ഒഴിവാക്കിയിരുന്നു.






