മുംബൈ: ദീര്‍ഘകാലമായി പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും വിട്ടു നില്ക്കുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുന്നു.
ഈ പരമ്പരയില്‍ താരം ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. പരമ്പരയിലെ ആദ്യ ടെസ്റ്റ് ആഗസ്റ്റ് 15 മുതല്‍ 19 വരെ ഗാലെയില്‍ നടക്കും. ആഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയാണ് രണ്ടാം ടെസ്റ്റിനുള്ള വേദി. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിശ്രമം ലഭിക്കുന്ന ബുംറ, 2026 ഏഷ്യന്‍ ഗെയിംസിലൂടെ ടി20 ഫോര്‍മാറ്റില്‍ തിരിച്ചെത്തും.
ഐ.പി.എല്‍ 2026-ന് ശേഷം അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ നിന്നും മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ നിന്നും ഈ വലംകൈയ്യന്‍ പേസര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലൂടെയാണ് ബുംറ തിരിച്ചുവരവ് നടത്തിയത്. രണ്ട് ഏകദിനങ്ങളില്‍ കളിച്ച അദ്ദേഹം പരിക്കുമൂലം മൂന്നാം മത്സരം നഷ്ടപ്പെടുത്തി.
അതേസമയം ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ വാഷിംഗ്ടണ്‍ സുന്ദറും കളിച്ചേക്കില്ല. രണ്ടാം ടെസ്റ്റിലും അദ്ദേഹം കളിക്കുന്ന കാര്യം സംശയത്തിലാണ്. നിതീഷ് കുമാര്‍ റെഡ്ഡിയുടെ സേവനവും ഇന്ത്യക്ക് ലഭ്യമല്ല. അഫ്ഗാനിസ്ഥാന് പരമ്പരയ്ക്കിടെ പരിക്കേറ്റ അദ്ദേഹം മുഴുവന്‍ യുകെ പര്യടനത്തില്‍ നിന്നും പുറത്തായിരുന്നു.
ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കിയ 2026 ലെ ലോകകപ്പിന് ശേഷം അദ്ദേഹം ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഏഷ്യന്‍ ഗെയിംസിന് ശേഷം 2027 അവസാനം വരെ ബുംറ ടി20 മത്സരങ്ങള്‍ കളിക്കാന്‍ സാധ്യതയില്ല. 2027 ലെ അവസാനം ഏകദിന ലോകകപ്പ് നിശ്ചയിച്ചിട്ടുള്ളതിനാല്‍, ബുംറ ഇനി ടെസ്റ്റും 50 ഓവര്‍ ഫോര്‍മാറ്റും മാത്രമായിരിക്കും കളിക്കുക.

Comments