പാരീസ്: യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിംഗ് ബോഡിയായ യുവേഫ കണ്ണുരുട്ടിയതോടെ 20 ബില്യണ്‍ ഡോളര്‍ ലോകകപ്പ് നിക്ഷേപ പദ്ധതി ഫിഫ ഉപേക്ഷിച്ചു. പദ്ധതി നടപ്പാക്കാന്‍ അംഗരാജ്യങ്ങളില്‍ 106 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ 91 പേരും പ്രഥമദൃഷ്ട്യാ തന്നെ പദ്ധതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഫിഫാ തലവന്‍ ജിയാനി ഇന്‍ഫാന്റിനോ പദ്ധതി ഉപേക്ഷിച്ചതായി വ്യക്തമാക്കി.
ആഗോള എതിര്‍പ്പാണ് ഫിഫയെക്കൊണ്ട് പിന്തിരിപ്പിച്ചത്. യുവേഫ, കോണ്‍കാഫ്, എഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ എന്നിവരുടെ ശക്തമായ എതിര്‍പ്പ് വന്നതോടെ ഫിഫ തങ്ങളുടെ ലോകകപ്പ് നിക്ഷേപ പദ്ധതി ഉപേക്ഷിച്ചു. ഈ നിര്‍ദ്ദേശം ഫുട്‌ബോളില്‍ ഭിന്നതകള്‍ സൃഷ്ടിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ സമ്മതിച്ചു. വെള്ളിയാഴ്ച വൈകി പുറത്തിറക്കിയ പ്രസ്താവനയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ഇന്‍ഫന്റിനോ സ്ഥിരീകരിച്ചു.
ഫിഫ ടൂര്‍ണമെന്റുകളുടെ ബിസിനസ്സ് വശങ്ങള്‍ (ടിവി അവകാശങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍, ടിക്കറ്റ് വില്‍പ്പന, ലൈസന്‍സിങ് എന്നിവ) കൈകാര്യം ചെയ്യുന്നതിനായി 'ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്' (എഫ്.എഫ്.ഇ) എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിക്കാനായിരുന്നു ഫിഫ ലക്ഷ്യമിട്ടിരുന്നത്. ചെറിയ ഓഹരികള്‍ക്ക് പകരം 20 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഫിഫ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് യുവേഫ ഭീഷണിപ്പെടുത്തി. മറ്റു ഫെഡറേഷനുകളും കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയതോടെയാണ് തള്ളിയത്.
'ഒരാളുടെ മാത്രം പദ്ധതി' എന്നായിരുന്നു ഫിഫ ഉദ്യോഗസ്ഥരുടെയും വിമര്‍ശനം. പദ്ധതി ഉപേക്ഷിക്കുന്നതിന് തൊട്ടുമുമ്പ് ഫിഫയിലെ ഉന്നത ഉദ്യോഗസ്ഥരായ ഫിഫ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്‌റോ തന്റെ പദവി രാജിവെക്കുകയും ചെയ്തു. ഫിഫയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെവിന്‍ ലമൂര്‍, ഇന്‍ഫന്റിനോയെ കുറ്റപ്പെടുത്തിയും രംഗത്ത് വന്നു. അതൊരു വ്യക്തിയുടെ മാത്രം പദ്ധതിയാണ് എന്നും താന്‍ വഞ്ചിക്കപ്പെട്ടതായും അദ്ദേഹം വിശേഷിപ്പിച്ചു.

Comments