ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് വനിതാ ബോക്സിങിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണനേട്ടം. പ്രീതി പവാറും ജയ്സ്മിൻ ലംബോറിയയും ഫൈനലിൽ ആധികാരിക ജയം സ്വന്തമാക്കിയാണ് സ്വർണം നേടിയത്.
54 കിലോ വിഭാഗത്തിൽ കാനഡയുടെ സ്കാർലറ്റ് ഡെൽഗാഡോയെ 5-0ന് പരാജയപ്പെടുത്തിയാണ് പ്രീതി പവാർ സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ തുടക്കം മുതൽ മേൽക്കൈ പുലർത്തിയ ഇന്ത്യൻ താരം ഏകപക്ഷീയ പ്രകടനമാണ് കാഴ്ചവെച്ചത്.
57 കിലോ വിഭാഗത്തിൽ വടക്കൻ അയർലൻഡിന്റെ മിക്കേല വാൽഷിനെ 5-0ന് തോൽപ്പിച്ചാണ് ജയ്സ്മിൻ ലംബോറിയ സ്വർണമെഡൽ സ്വന്തമാക്കിയത്.
24കാരിയായ പ്രീതി പവാറിന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസാണിത്. 2022ലെ ഏഷ്യൻ ഗെയിംസിൽ താരം വെങ്കല മെഡൽ നേടിയിരുന്നു.

Comments