ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽവേട്ട തുടരുന്നു. ട്രിപ്പിൾ ജംപിലും പാരാ അത്ലറ്റിക്സിലെ പുരുഷന്മാരുടെ എഫ്-57 ഷോട്ട്പുട്ടിലും രാജ്യം ഇരട്ട മെഡൽ സ്വന്തമാക്കി.
എഫ്-57 ഷോട്ട്പുട്ടിൽ 13.40 മീറ്റർ എറിഞ്ഞ സോമൻ റാണ സ്വർണം നേടി. 13.28 മീറ്റർ എറിഞ്ഞ ശുഭം ജുയൽ വെള്ളി മെഡലും കരസ്ഥമാക്കി.
ട്രിപ്പിൾ ജംപിൽ പ്രവീൺ ചിത്രവേൽ ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചപ്പോൾ സെൽവ പ്രഭു തിരുമാരൻ വെങ്കലം നേടി. 16.68 മീറ്റർ ചാടിയാണ് പ്രവീൺ രണ്ടാം സ്ഥാനത്തെത്തിയത്. 16.52 മീറ്റർ ദൂരം കണ്ടെത്തിയ സെൽവ പ്രഭു മൂന്നാം സ്ഥാനവും സ്വന്തമാക്കി. ജമൈക്കയുടെ ജോർദാൻ സ്കോട്ട് 16.72 മീറ്റർ ചാടി സ്വർണ മെഡൽ നേടി.

Comments