
ന്യൂഡല്ഹി: കല്ക്കരി കുംഭകോണ കേസില് ഝാര്ഖണ്ഡ് മുന് മുഖ്യമന്ത്രി മധു കോഡയ്ക്ക് മൂന്നു വര്ഷം ജയില്ശിക്ഷ. മുന് കല്ക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത, മുന് ഝാര്ഖണ്ഡ് ചീഫ് സെക്രട്ടറി എ.കെ ബസു, കോഡയുടെ അനുയായി വിജയ് ജോഷി എന്നിവര്ക്കും പ്രത്യേക സി.ബി.ഐ കോടതി മൂന്നു വര്ഷം തടവുശിക്ഷ വിധിച്ചു. കോഡയ്ക്ക് 25 ലക്ഷം ഗുപ്തയ്ക്ക് ഒരു ലക്ഷം രൂപയും പിഴയും ചുമത്തിയിട്ടുണ്ട്.
ശിക്ഷയ്ക്കെതിരെ പ്രതികള്ക്ക് ഹൈക്കോടതിയില് അപ്പീല് നല്കാം. ഇതിനായി ഇവര്ക്ക് രണ്ടു മാസത്തേക്ക് ജാമ്യവും കോടതി നല്കി.
കൊല്ക്കൊത്ത ആസ്ഥാനമായ വിനി അയണ് ആന്റ് സ്റ്റീല് ഉദ്യോഗ് ലിമിറ്റഡ് കമ്പനിക്ക് അനധികൃതമായി കല്ക്കരി പാടം അനുവദിച്ചുവെന്നാണ് കേസ്. കമ്പനിക്ക് 50 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. 2007ലാണ് ഈ അഴിമതി അരങ്ങേറിയത്.







Comments