
മെയിന്‍പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് രണ്ടുമാസത്തോളം കൂട്ടബ ലാതസംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശില്‍ മെയിന്പുരിലാണ് സംഭവം. രക്ഷിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പീഡനത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടി പറയുന്നു.
സംഭവം അറിഞ്ഞതോടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയെ പൊള്ളലേല്‍പ്പിക്കുകയായിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ രോഷാകുലരായ യുവാക്കള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ പൊള്ളലേല്‍പ്പിച്ചത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായ സമയം നോക്കി വീട്ടിലെത്തിയാണ് യുവാക്കള്‍ മണ്ണെണ്ണ ഒഴിച്ച കുട്ടിയെ പൊള്ളലേല്‍പ്പിച്ചത്.
ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയിലാണ്. പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ രണ്ടു ദിവസത്തോളം താമസിച്ചതിനണുശേഷമാണ് ഇപ്പോള്‍ പോലീസ് കേസില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. കേസിന്റെ ചുമതല ഉണ്ടായിരുന്ന എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി. ഒളിവിലായ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.






